“”…ഞാനും.. എനിയ്ക്കും.. ആതിരയാ പറഞ്ഞത്..!!”””_ കൂട്ടുകാരിയിനി പറ്റിച്ചതാണോന്നുള്ള സംശയത്തോടെ അവളിരുന്നുവിക്കിയപ്പോൾ എന്റെ മനസ്സങ്ങുനിറഞ്ഞു…
ഒന്നുവില്ലേലും ഇന്നുവൈകുന്നേരംവരെ മീനാക്ഷിയെ എയറിൽക്കയറ്റാനുള്ള വകുപ്പായല്ലോ… ഏത്..??!!
“”…ഒരുമിനിറ്റ്..!!”””_ എന്നോടതുമ്പറഞ്ഞവൾ ബുള്ളറ്റിൽനിന്നുമിറങ്ങി…
ശേഷം, നമ്മളുനിന്നതിനു തൊട്ടുചേർന്നുള്ള കടയിലേയ്ക്കെത്തിനോക്കി കടക്കാരനോടായി;
“”…ചേട്ടാ… ഇതുതന്നെയാണോ ഈ രാമയ്ക്കൽമേട്..??”””_ എന്നൊരു ചോദ്യം…
അപ്പോഴുമവൾടെ കൂട്ടുകാരി ചതിയ്ക്കില്ലെന്ന വിശ്വാസത്തിൽ വഴിതെറ്റിയതാന്നുള്ള സംശയമാവണം പാവത്തിന്റെമനസ്സിൽ…
പക്ഷേയാ ചോദ്യംകേട്ടതും എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി…
ഇത്രേം സൈൻബോർഡിരിയ്ക്കുന്നതും ഗൂഗിൾപറഞ്ഞതുമെല്ലാം നോക്കീതുംകണ്ടതുമവൾടെ തന്തയാണല്ലോ…
അവളു നോക്കിപ്പറഞ്ഞതനുസരിച്ചുവന്നിട്ട് പിന്നെയാ ഊമ്പിയ സംശയംകൂടിയാവുമ്പോൾ പൊളിയൂലേ..??
“”…അതേ… രാമക്കൽമേടിതു തന്നെയാ..!!”””_ കടക്കാരന്റെ മറുപടികിട്ടീതും മീനാക്ഷീടെ മുഖത്താകെയുണ്ടായ്രുന്ന തെളിച്ചവുംമങ്ങി…
അതൊരുപക്ഷേ, കൂട്ടുകാരിയൂമ്പിച്ച സങ്കടവും എന്റെ വായീന്നു കേൾക്കാൻപോണ തെറിയുമൊക്കെയോർത്തിട്ടാവാം…
“”…ചേട്ടാ… ഇവടെ.. ഇവടെന്തേലും കാണാനൊണ്ടോ..??”””_ എന്നാലും വിട്ടുകൊടുക്കില്ലെന്ന മട്ടിലുള്ളവൾടെ ചോദ്യംകേട്ടതും കടക്കാരനവളെ ചെറഞ്ഞൊന്നുനോക്കി…
…സൈൻബോർഡും ഗൂഗിൾമേപ്പുമൊക്കെവെച്ച് രാമക്കൽമേടന്വേഷിച്ചു ചെന്നിട്ട്; ഇവടെന്തേലും കാണാനുണ്ടോ ചേട്ടാന്നുചോദിച്ച ആദ്യത്തെവ്യക്തി അതെന്റെ പെമ്പറന്നോത്തിയാവും…