അതെങ്ങനാ ഒരു ബൈക്കുമേടിയ്ക്കാനായി കരഞ്ഞു കാലേവീണിട്ടു മൈൻഡ്ചെയ്യാതെപോയ തന്തയാണെന്റേത്…
അവസാനം, ശ്രീക്കുട്ടന്റച്ഛൻ അവനുമേടിച്ചുകൊടുത്ത ബൈക്ക് സ്വന്തംപോലെ കണ്ടോടാന്നും പറഞ്ഞവനെനിയ്ക്കു തന്നില്ലായ്രുന്നേൽ അയാൾടെ ഇന്നോവ മുറ്റത്തുകിടന്ന് കത്തിയേനെ…
“”…എന്താടാ ഇത്രവല്യാലോചന..??”””_ ജോക്കുട്ടന്റെ ശബ്ദംകേട്ടു മിഴിച്ചുനോക്കുമ്പോൾ ചേച്ചിയുമടുത്തേയ്ക്കുവന്നു…
“”…അല്ല… ബുള്ളറ്റുകിട്ടിയതിന്റെ ത്രില്ലിലങ്ങനെ നിന്നുപോയതാ..!!”””_ ഒരുപുഞ്ചിരിയോടതു പറഞ്ഞതും,
“”…എന്നാൽപ്പിന്നെ പോകാലോ ല്ലേ..??”””_ എന്നൊരു ചോദ്യമായിരുന്നു ചേച്ചിയുടെ ഭാഗത്തൂന്ന്…
അതിനു ഞാനൊന്നു തലകുലുക്കി…
അല്ലേൽത്തന്നെ ബുള്ളറ്റുകിട്ടിയല്ലോ, ഇനിയേതു നരകത്തിലേയ്ക്കായാലെന്താ..??
മനസ്സിലതുമ്പറഞ്ഞ് ചെന്നുനോക്കുമ്പോൾ അലോയ് വീലുംകയറ്റി പുതുപുത്തൻപോലെ മിന്നിച്ചുവെച്ചിരിയ്ക്കുന്നൊരു ചുവന്ന തണ്ടർബേഡ്…
പിന്നൊന്നും നോക്കിയില്ല, ചാടിയതിന്മേൽക്കേറുമ്പോൾ അമ്മയുടെവക,
“”…സൂക്ഷിച്ചുപോണേ മക്കളേ..!!”””_ ന്നുള്ള ക്‌ളീഷേ ഉപദേശവുമുണ്ടായ്രുന്നു…
മീനാക്ഷി പിന്നിലേയ്ക്കു കയറീതും ഞാൻ വണ്ടിസ്റ്റാർട്ടാക്കി…
എല്ലാരോടും യാത്രപറഞ്ഞു പുറത്തിറങ്ങിയതും വണ്ടിയെ ചീറിപ്പായിയ്ക്കുവായിരുന്നൂ ഞാൻ…
എങ്ങോട്ടുപോണെമെന്നൊന്നും എനിയ്ക്കൊരൈഡിയേം ഇല്ലാത്തതിനാൽ ഞാനൊരൂഹവുമില്ലാണ്ടാണ് വണ്ടിയോടിച്ചത്…
അതുമനസ്സിലായ്ട്ടാവും,
“”…എങ്ങോട്ടാ പോണേ..??”””_ ന്ന് മീനാക്ഷി ചോദിച്ചതും…