എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…പിന്നേ… നീയൊന്നു ചുമ്മാതിരി… വണ്ടിയാകുമ്പോൾ അങ്ങോട്ടോയിങ്ങോട്ടോ തട്ടീന്നുംമുട്ടീന്നുമൊക്കെ വരും… അതൊന്നും കാര്യവാക്കാനില്ല… ഇനി നിനക്കതത്ര പ്രശ്നമാണേൽ ഞാൻ ബൈക്കെടുത്തുതരാം… നീയോടിച്ചോ… അപ്പോൾ പ്രശ്നമുണ്ടോ..??”””_ ജോക്കുട്ടനുമിടയ്ക്കു കേറി…

“”…അതിനു പുറത്തിറങ്ങാൻ ഇവൾടെ മുറിവുണങ്ങിയോ..??”””_ എങ്ങനേലും മുടക്കുണ്ടാക്കാനായി ചോദ്യമിട്ടതും,

“”…ഇന്നലഴിച്ചുകെട്ടുമ്പോൾ ഉണങ്ങീട്ടുണ്ടായ്രുന്നു… ഇനി കെട്ടുകേന്നുംവേണ്ട… താങ്ങാതെ സൂക്ഷിച്ചാമതി… അതോണ്ടതുമ്പറഞ്ഞു നീ മുടക്കാൻ നോക്കണ്ട..!!”””_ ചേച്ചിയതിനും ഇടങ്കോലിട്ടതോടെ ഞാനൊന്നുപരുങ്ങി…

ഇത്രയും പ്രശ്നങ്ങളുണ്ടായപ്പോഴും കൂടെനിന്ന അവരെയൊന്നും വീണ്ടുമോരോന്നുപറഞ്ഞ് വെറുപ്പിയ്ക്കാനെന്തോ മനസ്സുവന്നില്ല…

അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഒന്നുസമ്മതം മൂളിയപ്പോൾ എല്ലാർക്കും ഭയങ്കരസന്തോഷം…

ആക്കൂട്ടത്തിൽ,

“”…ഇപ്പൊ സമാധാനമായില്ലേ..?? ഇനിയിതുമ്പറഞ്ഞു ചിണുങ്ങിക്കൊണ്ട് ഞങ്ങടടുത്തുവരരുത്… കേട്ടല്ലോ..??!!”””_ ന്നു പറഞ്ഞുള്ള അമ്മയുടെ ചിരിയുംകേട്ടു…

അതിനൊരു തെളിഞ്ഞചിരിയോടെ സമ്മതമറിയിച്ചുകൊണ്ടവൾ റൂമിലേയ്ക്കോടിയപ്പോൾ ഞാനങ്ങോട്ടു പല്ലുകൾ കടിച്ചമർത്തിയെന്റെ ദേഷ്യമങ്ങോട്ടടക്കി…

“”…എന്റെകുഞ്ഞേ… നീയൊന്നു കൂടെച്ചെല്ലെടാ… പാവം… അതിനു കൂട്ടുകാരികൾടെമുന്നിൽ ആളാവാനാ..!!”””_ ചേച്ചിയൊന്നുകൂടി നിർബന്ധിച്ചപ്പോൾ എനിയ്ക്കുപിന്നെ മറുവാക്കില്ലാണ്ടുപോയി…

Leave a Reply

Your email address will not be published. Required fields are marked *