വരുന്നോന്നുള്ള ക്ഷണം ആ ചിരിയിലില്ലായ്രുന്നോ..??
…മതി.! ഇതുമതി..!!_ സോഫയിൽനിന്നും ചാടിയെഴുന്നേറ്റ ഞാൻ;
“”…ആഹാ.! കുഞ്ഞാവയിവടിരുന്നു കച്ചുവായ്രുന്നോ..??”””_ ന്നും ചോദിച്ചുകൊണ്ടടുത്തേയ്ക്കു ചെന്നിട്ട്;
“”…അങ്കിളിനെക്കൂടി കൂട്ടോ..??”””_ ന്നും തിരക്കി ഒരുളുപ്പുമില്ലാതെ അതിന്റൊപ്പമിരുന്നു…
അതിനവൻ കുഞ്ഞരിപ്പല്ലുകാട്ടി അവന്റെഭാഷയിലെന്തൊക്കെയോ പറകേംചെയ്തു…
ഇനി, അവളെന്റെ പലഹാരമ്മൊത്തം തിന്നുമുടിപ്പിയ്ക്കുമ്പോലെ നിനക്കെന്റെ കളിപ്പാട്ടമടിച്ചോണ്ട് പോവാനാണോടാ ഉദ്ദേശംന്നു വല്ലതുമാവോ ചെക്കന്റെമനസ്സിൽ…
…ഏയ്.! കുഞ്ഞല്ലേ… അങ്ങനൊന്നും ചിന്തിയ്ക്കില്ലായ്രിയ്ക്കും… അല്ലേലും കുഞ്ഞുമനസ്സിൽ കള്ളത്തരമൊന്നുംകാണില്ലെന്നല്ലേ പറക…
ആം.! എനിയ്ക്കൊരു കുഞ്ഞാവട്ടേ, ഈ പറഞ്ഞവനെക്കൊണ്ടുതന്നെ
ഞാനതു മാറ്റിപ്പറയ്പ്പിയ്ക്കും.!
അങ്ങനൊക്കെ സ്വയംസമാധാനിച്ച ഞാൻ പുള്ളിയെ ഒന്നടുപ്പിയ്ക്കാനായി മെല്ലെ കാലിന്റെ വെള്ളയിലൊക്കെ ഇക്കിളിയിടുകയും നോക്കുമ്പോൾ കണ്ണടച്ചു കാണിയ്ക്കുവേമൊക്കെ ചെയ്തു…
കുറച്ചുനേരത്തെയെന്റെയാ പരിശ്രമങ്ങൾ ഒടുവിൽ ഫലംകണ്ടു…
ചെക്കൻ കയ്യേലിരുന്ന സ്‌പൈഡർമാന്റെ പാവയെനിയ്ക്കുനേരേ നീട്ടി…
…ഓ.! പാവയെങ്കി പാവ.! ഇങ്ങു തന്നേക്കെന്നമട്ടിൽ ഞാനതങ്ങുമേടിച്ചു…
അങ്ങനെ കുറച്ചുനേരമവനോടൊപ്പമിരുന്ന് കളിച്ചപ്പോഴേയ്ക്കും അവൻ നിരങ്ങിയെന്റടുത്തേയ്ക്കു വന്നു…
ഉടനെതന്നെ ഞാനവനെ മടിയിലേയ്ക്കു കയറ്റിയിരുത്തുവേം ചെയ്തു…
എന്നാൽ കയറ്റിയിരുത്തിയതും കക്ഷിയെന്നെ അടിമുടിനോക്കിയിട്ട് കയ്യെത്തിച്ച് നെറ്റിയിലെ മുറിവിനിട്ടൊരു കുത്ത്…