…അല്ലേ വേണ്ട… ആദ്യം ഞാനകത്തുകേറി പറ്റട്ടേ… ശേഷം ബാഗിനെക്കേറ്റാം.!
ഞാനങ്ങനൊരു തീരുമാനത്തിലേയ്ക്കെത്തുമ്പോഴേയ്ക്കും മീനാക്ഷി
സിറ്റ്ഔട്ടിലേയ്ക്കു കേറിയിരുന്നു…
അങ്ങനവൾടെ പിന്നാലെ ചെല്ലുമ്പോഴാണ് സിറ്റ്ഔട്ടിന്റെ മൂലയിലിരുന്നു കളിയ്ക്കുന്ന വാവക്കുട്ടിയെ ഞാൻ കാണുന്നത്…
കുളിപ്പിച്ച് കണ്ണൊക്കെയെഴുതി ഒരു കുട്ടിഫ്രോക്കൊക്കെ ഇടീപ്പിച്ച് കൊണ്ടിരുത്തിയേക്കുവാ ചുന്ദരിക്കുട്ടിയെ…
കണ്ണുതട്ടാതിരിയ്ക്കാൻ കവിളിലൊരു കറുത്തകുത്തുമുണ്ട്…
ഞാനവളെത്തന്നെ കുറച്ചുനേരം നോക്കിനിന്നു…
അമ്മയും ശ്രീയുമൊക്കെ പലപ്പോഴായി അയച്ചുതന്നിട്ടുള്ള ഫോട്ടോസല്ലാതെ കുഞ്ഞാവയെ നേരിട്ടുകാണുന്നിതാദ്യാ…
അതുകൊണ്ടുതന്നെ ക്ഷണത്തിൽ എന്റെക്സൈറ്റ്മെന്റ് പീക്ക് ലെവലിലെത്തി…
“”…അച്ചോടീ… ഇതാരാവിടെ ഒറ്റയ്ക്കിരുന്നു കച്ചുന്നേ..?? മാമന്റെ ചക്കരവാവയോ..??”””_ കുഞ്ഞിനെക്കണ്ടതും മീനാക്ഷിയേയും മറികടന്ന് ഞാൻ സിറ്റ്ഔട്ടിലേയ്ക്കു ചാടിക്കേറി…
“”…ഇങ്ങുവാടീ മോളൂസേ… മാമൻ ചോയ്ക്കട്ടേ..!!”””_ പറഞ്ഞുകൊണ്ട് കുഞ്ഞിനെ ഞാൻ വാരിയെടുത്തതും പരിചയമില്ലാത്തൊരാൾ എടുത്തതിന്റെ അങ്കലാപ്പിൽ പെണ്ണൊറ്റ കാറിച്ചയായ്രുന്നൂ…
“”…അച്ചോടാ… വാവ കരയണ്ട… വാവേടെ മാമനല്ലേടുത്തേ..!!”””_ പറഞ്ഞുകൊണ്ട് ഞാനവളെ നെഞ്ചിലേയ്ക്കു ചേർത്തതും അതോടെ പെണ്ണിന്റെകാറിച്ച ഉച്ഛത്തിലായി…
“”…അയ്യോ.! മോള് കരയണ്ട.! മോൾടെ മാമന്തന്നാ ഇത്..!!”””_ കുഞ്ഞിന്റെകരച്ചിലും എന്റവസ്ഥയുംകണ്ട് മീനാക്ഷിയുമങ്ങോട്ടേയ്ക്കെത്തി…