എന്റെ ചിരികണ്ട് മീനാക്ഷിയ്ക്കും കൂടെ ചിരിയ്ക്കണമെന്നുണ്ട്…
പിന്നെ ഞാൻ തെറിവിളിച്ചാലോന്നോർത്തിട്ടാവണം അവൾ ചുണ്ടുകൾകടിച്ച് ചിരിയമർത്തീത്…
“”…എടാ… നിനക്കു നല്ല വേദനയുണ്ടോ..??”””_ കുറച്ചുനേരത്തെ ആ ഇരുപ്പിനൊടുവിൽ അവൾ വീണ്ടുംതിരക്കി…
“”…വേദനകുറച്ചു മോശമാണേൽ നല്ലതാക്കിത്തരാൻ നെനക്കെന്തേലും പ്ലാനുണ്ടോ..??”””_ നെറ്റിയിലെ വെച്ചുകെട്ടിലൊന്നു തപ്പിക്കൊണ്ട് ഞാൻതിരക്കി…
“”…എടാ തമാശകള… നല്ല വേദനയുണ്ടോ..?? ഒത്തിരി മുറിവുണ്ടോ..?? ഞാനൊന്നു നോക്കട്ടേ..!!”””_ പറഞ്ഞതിനൊപ്പം എന്റെ അനുവാദത്തിനു കാത്തുനില്ക്കാതവൾ നെറ്റിയിലെ വെച്ചുകെട്ട് മെല്ലെയഴിച്ചു…
എന്നിട്ട് മുറിവിലൊന്നു മെല്ലെത്തൊട്ടതും ഞാനെരിവു വലിച്ചുപോയി…
“”…നല്ല വേദനയുണ്ടല്ലേ..??”””_ ഡ്രസിങിൻ്റെ മേലെക്കൂടി പനിച്ചിറങ്ങിയ രക്തത്തിൻ്റെ അംശംകൂടികാൺകെ ഇപ്രാവശ്യമതു ചോദിച്ചപ്പോൾ അവൾടെമുഖത്ത് നേരിയവിഷമവും കാണാനുണ്ട്…
“”…ഉണ്ടെങ്കി..??”””_ കണ്ണടച്ചിരുന്നുകൊണ്ട് ഞാൻ തിരിച്ചുചോദിച്ചു…
“”…കൊറവില്ലേൽ നാളെ നമുക്ക് വേറൊരു ഹോസ്പിറ്റലിപ്പോവാം… ഇതിപ്പോ അയഡിൻ സല്യൂഷൻവെച്ച് ഡ്രസ്സ് ചെയ്തിട്ടുണ്ടെന്നേയുള്ളൂ… ആൻ്റിബയോട്ടിക് വല്ലതും കഴിയ്ക്കേണ്ടി വരും… ഒരുകാര്യഞ്ചെയ്യാം ഇവിടെ ബീറ്റാഡിൻ ഓയിൻമെന്റുണ്ടോന്ന് ചേച്ചിയോടു ചോദിയ്ക്കാം നമുക്ക്..!!”””_ മുറിവ് തിരിച്ചുകെട്ടുന്നതിനിടയിൽ അവളെന്റെ മുഖത്തുതന്നെ നോക്കുന്നുണ്ടായ്രുന്നു…
“”…എന്റപൊന്നോ വേണ്ട… നിന്റെ ഡ്രൈവറായ്ട്ടുള്ള സഹായന്തന്നെ സഹിയ്ക്കാമ്പറ്റാണ്ടിരിയ്ക്കുവാ… അക്കൂട്ടത്തിലിനി ഡോക്ടറായ്ട്ടുള്ള സഹായങ്കൂടെ താങ്ങത്തില്ല… തന്നത്താനങ്ങോട്ടു വാങ്ങി തേച്ചൊണ്ടാ മതി..!!”””_ മുറിവ് ചുറ്റിക്കെട്ടിക്കൊണ്ടിരുന്ന അവളെനോക്കി അതുപറയുമ്പോൾ ഞാമ്പറഞ്ഞതിഷ്ടാകാതെ മുറിവിലെങ്ങാനും വെച്ച് കുത്തിത്തരുവോന്നുള്ള പേടിയില്ലാതില്ലായ്രുന്നു…