എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…മോശമാണെന്നുപറയാൻ, ഞാൻ മതിലുചാടുന്നത് നിന്റതന്തേപ്പോലെ കള്ളവെടി വെയ്ക്കാനല്ല… എന്റെ ജീവൻരെക്ഷിയ്ക്കാനാ… പിന്നിതിനൊക്കെ നിന്നോടാരും അഭിപ്രായഞ്ചോദിച്ചില്ല, നിന്നെയാരും കൊണ്ടുപോകുന്നതുമില്ല… നീ റെസ്റ്റൊക്കെയെടുത്ത് കയ്യിലുള്ള കാശുങ്കൊടുത്ത് മെല്ലെയങ്ങുവന്നാൽ മതി..!!”””_ ഞാനൊന്നു നിർത്തി…

ശേഷം,

“”…അല്ല… ഇനി വെപ്രാളപ്പെട്ട് നീയങ്ങുവന്നിട്ടും കാര്യവില്ല… നെനക്കീ തെങ്ങിന്റെ നെഞ്ചത്തേയ്ക്കുകേറ്റാൻ അവിടെ ജീപ്പൊന്നുംകിടപ്പൂലല്ലോ..!!”””_ എന്നുകൂടി തുടർന്നതും അവളുകുറച്ചുനേരമെന്റെ മുഖത്തേയ്ക്കു നോക്കിയിരുന്നു…

പിന്നെന്തോ ഓർത്തിട്ടെന്നപോലെ മുഖഭാവംമാറുകയും കവിളൊക്കെ ചുവക്കുവേംചെയ്തു…

“”…ഓഹോ.! അപ്പതായ്രുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? ഇല്ലടാ… മീനാക്ഷീടെ കൊക്കിനു ജീവനുണ്ടേലതു സമ്മതിയ്ക്കില്ല..!!”””_ കണ്ണുരുട്ടി, പല്ലുകടിച്ചുംകൊണ്ടവൾ പറഞ്ഞത് സത്യത്തിലെനിയ്ക്കു മനസ്സിലായില്ല…

…എന്റെ മനസ്സിലിരിപ്പോ..?? അതെന്താ സംഗതി..?? അങ്ങനെ മനസ്സിലുവെയ്ക്കാനും മാത്രം വളർന്നോ ഞാൻ..??!!

“”…എനിയ്ക്കെന്തു മനസ്സിലിരിപ്പ്..?? ഒന്നുപോയേടീ..!!”””_ പ്രത്യേകിച്ചൊരു പ്ലാനും മനസ്സിലില്ലാത്തതിനാലൊന്നു പുച്ഛിച്ചതും,

“”…അല്ല… എനിയ്ക്കറിയാം, ഞാനിവടെ വണ്ടിയിടിപ്പിച്ചതും ഹോസ്പിറ്റലിലായതുമൊക്കെ വെള്ളംചേർത്തുവിളമ്പി വീട്ടിലെന്നെ നാണങ്കെടുത്താമ്മേണ്ടി ഓടണതല്ലേ..?? സമ്മതിയ്ക്കത്തില്ലടാ..!!”””_ അവൾ ചുണ്ടുകൂർപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *