“”…ഡോക്ടറല്ല…”””_ പറയാനായി തുടങ്ങീതു മുഴുവിയ്ക്കുന്നതിനുമുന്നേ ജോ ചാടിവീണെന്റെ വായപൊത്തിപ്പിടിച്ചു…
അല്ലായ്രുന്നേൽ ഒരു ഡിസ്ചാർജ്ഷീറ്റിന്റെ ചിലവുപോലുമില്ലാതെ ഞാൻ ഹോസ്പിറ്റലിനു പുറത്തെത്തിയേനെ…
മീനാക്ഷിയും ഡോക്ടറാണെന്നുകേട്ടതും വന്നഡോക്ടർ അവളുടെ ജീവചരിത്രംമുഴുവനും ചോദിച്ചറിയുന്നതുകണ്ടു…
മീനാക്ഷിയോട് സംസാരിച്ചശേഷം ജോക്കുട്ടനോടും ചേച്ചിയോടുമൊക്കെ ശുശ്രൂഷാക്രമവുംപറഞ്ഞ് നേരേ പുറത്തേയ്ക്കുപോയി…
നോമിന്റെ നേരേയൊന്നു നോക്കീതുപോലുമില്ല…
അങ്ങനെയവിടെന്ന് ഡിസ്ചാർജ്ജും വാങ്ങിയിറങ്ങുമ്പോൾ മുന്നേനടന്ന മീനാക്ഷിയുടടുത്തേയ്ക്കു ഞാൻ വേഗത്തിൽനടന്നെത്തി…
എന്നിട്ട്;
“”…ഡീ… കാശെന്തേലും കയ്യിലുണ്ടോ..??”””_ മെല്ലെ മീനാക്ഷിയോട് ചേർന്നുനടന്നുകൊണ്ടവൾടെ ചെവിയിൽചോദിച്ചു…
അതിന്,
“”…നെനക്കെന്തിനായിപ്പോൾ കാശിന്റാവശ്യം..?? നഷ്ടപരിഹാരമാണോ..??”””_ എന്നെയൊന്നു തുറിച്ചുനോക്കിക്കൊണ്ടവൾ മറുചോദ്യം ചോദിച്ചതും,
“”…അല്ല… നിന്റച്ഛന്റെ രണ്ടാങ്കെട്ടിനുപോകാൻ വണ്ടിക്കൂലിയ്ക്ക്… എടിമറ്റവളേ… പെറ്റെണീറ്റുപോയാമാത്രമ്പോര… ബില്ലുമടയ്ക്കണം..!!”””_ മറ്റാരും കേൾക്കാത്തമട്ടിൽ ഞാൻ മുറുമുറുത്തു…
ശേഷം;
“”…അല്ലേൽപ്പിന്നെ ഹോട്ടലിലൊക്കെകേറി ഫുഡ്ഡുംകഴിച്ചേച്ച് കാശില്ലാണ്ടുവരുമ്പോൾ കേറിനിന്നു പാത്രംകഴുകുമ്പോലെ, നീകേറി രണ്ടോപ്പറേഷനങ്ങ് കീച്ചിക്കൊട്… ചാവുന്നോരുചാവട്ടേ… അതൊക്കെ അവരുടെവിധി..!!”””_ ഞാനൊരുപായവും പറഞ്ഞു…
പക്ഷേ അതു പുള്ളിക്കാരിയ്ക്കു ബോധിച്ചില്ല…