എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…ഡാ..!!”””_ പെട്ടെന്നാണൊരലർച്ച കേട്ടത്…

നിന്നനിൽപ്പിൽ മീനാക്ഷിയുടെ കഴുത്തിലെ പിടിവിട്ടുപോയ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കട്ടകലിപ്പോടെ നിൽക്കുവാണ് ആരതിയേച്ചി…

ആ അലർച്ചയ്ക്കുശേഷം,

“”…ഇതേ… ഇതൊരാശൂത്രിയാ… അടുത്തൊക്കെയാൾക്കാരുണ്ട്, അതോണ്ടാ ചിന്തയോടെവേണം സംസാരിയ്ക്കാൻ..!!”””_ ഒന്നുനിർത്തിയിട്ട്;

“”…അവളെ തല്ലുന്നതും തെറിവിളിയ്ക്കുന്നതുമൊക്കെ നിങ്ങളുമാത്രമുള്ളപ്പോൾ മതി… മറ്റുള്ളവരുടെ മുന്നിൽവെച്ചു വേണ്ടാന്ന്..!!”””_ അതുകൂടി കൂട്ടിച്ചേർക്കുമ്പോൾ എന്റെ പ്രവർത്തിയോടുള്ള അനിഷ്ടംമുഴുവനുമാ മുഖത്തു പ്രകടമായിരുന്നു…

പക്ഷേ ഒത്തില്ല…

“”…അതുപറയാൻ നീയേതാ..??”””_ ഒരു നിമിഷമെന്നിലെ വിന്റേജ് സിദ്ധുവുണരുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി…

“”…നീയേ… നിന്റെ പാടുനോക്കിയൊന്നു പോയേടീ… ഞാനാരോടെ എന്തോകാട്ടണോന്നെന്നെ ഉപദേശിയ്ക്കാൻ നീയാരാ..?? രണ്ടുദിവസം വീട്ടിക്കേറ്റിക്കിടത്തി തിന്നാനൊണ്ടാക്കി തന്നെന്നുവെച്ച്, കെട്ടിയോനേം അവന്റെ വീട്ടുകാരേം ഭരിയ്ക്കുമ്പോലെ എന്നെഭരിയ്ക്കാൻ വന്നാലുണ്ടല്ലോ… തലമണ്ട ഞാൻ തല്ലിപൊട്ടിയ്ക്കും..!!”””_ ഞാൻ നിന്നുവിറച്ചു…

കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ എന്നെനോക്കിനിന്ന ചേച്ചിയുടെ കണ്ണുകളൊരുനിമിഷം നിറയുന്നതുകണ്ടു…

അത്രയുംനേരം ചേച്ചീന്നുമാത്രം വിളിച്ചുകേട്ട എന്റെനാവീന്ന് ഇങ്ങനെയൊന്നവര് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടാവണം പാവത്തിന്റെ കണ്ണൊന്നുനിറഞ്ഞു തുളുമ്പീതും…

Leave a Reply

Your email address will not be published. Required fields are marked *