എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

ശേഷം,

“”…എന്തായാലും അമ്മചോദിച്ചതല്ലേ… ഞങ്ങൾക്കൂടി കഴിയ്ക്കാനെടുത്തോ..!!”””_ കീത്തുവിനെയൊന്നു പാളിനോക്കി മീനാക്ഷിപറഞ്ഞു…

എന്നിട്ട് സംഗതിയേറ്റോന്നമട്ടിൽ എന്നെനോക്കി അമർത്തിച്ചിരിയ്ക്കുവേം ചെയ്തു…

അതുകണ്ടിട്ട് കീത്തുവിന് നന്നേപൊളിഞ്ഞെങ്കിലും എന്തുപറയാൻ..??

“”…വേഷമൊക്കെ മാറിവാ പിള്ളേരേ… നിങ്ങളുവരുന്നത് പ്രമാണിച്ച് ബിരിയാണിയുണ്ടാക്കീട്ടുണ്ട്..!!”””_ ചെറിയമ്മ അടുക്കളയിൽനിന്നും വിളിച്ചതും,

“”…ഓ.! എന്നാ നിങ്ങളെടുത്തുവെച്ചോ… ഞങ്ങള് ഡ്രസ്സുമാറിവരാം..!!”””_ ന്നും പറഞ്ഞ് മീനാക്ഷിയെഴുന്നേറ്റു, പിന്നാലെ ഞാനും…

“”…നീയെന്തേലും കഴിച്ചോടീ ചേച്ചീ..??”””_ അതിനിടയിൽ ഞാൻ കീത്തൂനോടായി തിരക്കി…

അപ്പോഴും കുഞ്ഞിനേങ്കൊണ്ട് മേരിമറിയം നിൽക്കുമ്പോലൊരു നിൽപ്പാണ് കക്ഷി, ഇപ്പൊ മേശിരിയെവിളിച്ച് അടിച്ചൊറപ്പിച്ചാൽ സന്ധ്യയ്ക്കു മെഴുകുതിരി കത്തിയ്ക്കാമെന്ന മട്ടിൽ…

“”…അതിനെന്തേലും കഴിയ്ക്കണോങ്കിൽ കുഞ്ഞിനെ താഴെവെയ്ക്കണ്ടേ..?? അങ്ങനെ കുഞ്ഞിനെ താഴെവെച്ചിട്ടുള്ളൊരു കഴിപ്പും കീത്തൂന് വേണ്ട… അല്ലേടീ..??”””_ മീനാക്ഷി തിരിഞ്ഞുനിന്ന് വീണ്ടുമൊന്നുകൊട്ടി…

“”…എന്റെ മിന്നൂസേ… നീയൊന്നടങ്ങ്… ഇതൊണ്ടല്ലോ ഇതെന്റെചേച്ചിയാ… അല്ലാണ്ട് നിന്റെചെണ്ടയല്ല… അവളവൾടെ കുഞ്ഞിനോടുള്ള സ്നേഹങ്കൊണ്ട് അതിനെ തറേവെയ്ക്കാതെ കൊണ്ടുനടക്കുന്നു… അതിനു നെനക്കെന്താ..??”””_ ചോദിച്ച ഞാൻ, കീത്തുവിന്റെ നേരേതിരിഞ്ഞ്;

“”…അല്ല, കക്കൂസിൽ പോകുമ്പോളെങ്കിലും ഈ ലോഡിറക്കാൻ ഉദ്ദേശമുണ്ടാവോ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തു…

Leave a Reply

Your email address will not be published. Required fields are marked *