“”…കണ്ട വായ്നോക്കികളൊന്നും എന്നെത്തൊടണ്ട… എന്നോടു മിണ്ടാനും വരണ്ട..!!”””
“”…ഓ.! അങ്ങനെ.! ആ അതുപറഞ്ഞപ്പോഴാ, അച്ഛനെവിടെ..??”””_ ഞാൻ ചോദിച്ചതും ചെറിയമ്മയെന്നെ തുറിച്ചൊന്നുനോക്കി;
“”…ആശൂത്രീലാ..!!”””
“”…മ്മ്മ്.! പേറെടുത്ത് പേറെടുത്ത് പുള്ളി പെറ്റുപോവാണ്ടിരുന്നാ മതിയായ്രുന്നു..!!”””_ കേട്ടതും ആത്മഗതംപോലതു പറഞ്ഞപ്പോൾ മൂന്നുപേരുമെന്നെ ചൂഴ്ന്നൊരുനോട്ടം…
കൂട്ടത്തിൽ,
“”…അതിനങ്കിള് കാർഡിയോളജിസ്റ്റല്ലേ..??”””_ന്ന് ചോദിച്ചു മീനാക്ഷിയെന്നെ തിരുത്താന്നോക്കുവേംചെയ്തു…
ഉടനെ,
“”…അതെന്താ..?? കാർഡിയോളജിസ്റ്റ് പേറെടുത്താൽ കുഞ്ഞ് പെണങ്ങിക്കിടന്നുകളയോ..??”””_ ന്നായിരുന്നെന്റെ മറുപടി…
“”…എടി മീനൂ… നീയല്ലേ പറഞ്ഞേ, ഇവൻ പഴേപോലൊന്നുവല്ല… ഭയങ്കര പക്വതയായീന്നൊക്കെ..?? എന്നിട്ടിതിപ്പോൾ പഴേതിനെക്കാളും കഷ്ടാണല്ലോടീ..!!”””_ ഹോളിലേയ്ക്കുകയറി, സോഫയിലേയ്ക്കിരുപ്പുറപ്പിച്ച മീനാക്ഷിയോട് ചെറിയമ്മതിരക്കി…
“”…അവടന്നിറങ്ങുന്നവരെ ഒരു പ്രശ്നോമില്ലായ്രുന്നു… എനിയ്ക്കു തോന്നുന്നത്, നിങ്ങടെയൊക്കെ മണം തട്ടീട്ടാവുമെന്നാ..!!”””_ പറയുന്നതിനൊപ്പം അവളൊന്നടക്കി ചിരിയ്ക്കുവേം ചെയ്തു…
“”…ഓ.! ഇനി നമ്മളെപ്പറ.! അല്ല… നിങ്ങളെന്തേലും കഴിച്ചായ്രുന്നോ..??”””_ ചോദിച്ചുകൊണ്ടമ്മ അടുക്കളയിലേയ്ക്കു നടന്നതും,
“”…വേണ്ടമ്മാ… ഞങ്ങളു വരുന്നുവഴിയ്ക്കു കഴിച്ചായ്രുന്നു..!!”””_ മീനാക്ഷി മറുപടികൊടുത്തു…
“”…ഓ.! അവരൊക്കെ കൂടിയോരായ്പ്പോയില്ലേ… ഇനീപ്പൊ ഇവടന്നൊക്കെ വല്ലതുങ്കഴിച്ചാൽ ചെലപ്പൊ കൊറച്ചിലായ്പ്പോവും..!!”””_ കുഞ്ഞിനേം ഒക്കത്തുവെച്ച് തെക്കുവടക്കുനടന്ന കീത്തു ഡയലോഗുവിട്ടതും, ഇവൾക്കിനീം മാറ്റമൊന്നും വന്നില്ലേന്നമട്ടിൽ ഞാനും മീനാക്ഷിയും പരസ്പരമൊന്നു നോക്കി…