അതോടെ മനസ്സില്ലാമനസ്സോടെയാണേലും കുഞ്ഞിനെക്കൊടുക്കാൻ ഞാനും തയ്യാറാവുകയായ്രുന്നു…
“”…നിന്നോടിനി പ്രത്യേകമ്പറയണോ..?? അവളെ വിടടീ..!!”””_ എന്നേംകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കുകേറിയ അമ്മ മീനാക്ഷിയോടായതു പറഞ്ഞതും അവളുംപിടിവിട്ടു…
ഉടനെ മീനാക്ഷിയെ തുറിച്ചൊരു നോട്ടവുംനോക്കി, എന്റെ കയ്യിൽനിന്നും കുഞ്ഞിനേം പിടിച്ചുമേടിച്ചകത്തേയ്ക്കു പോകുമ്പോൾ,
“”…നീയൊക്കെ ചെവീനുള്ളിയ്ക്കോ… ഇതിനൊക്കെ ഞാൻ എണ്ണിയെണ്ണി പകരംവീട്ടിയിരിയ്ക്കും..!!”””_ ന്ന് കീത്തു വെല്ലുവിളിയ്ക്കുവേം ചെയ്തു…
“”…ഈശ്വരാ.! ഇനി ഞാനെടുക്കോന്നുമ്പറഞ്ഞ് അവളാക്കുഞ്ഞിനെ വല്ല പെട്ടീലുംവെച്ച് പൂട്ടോ..??”””_ കീത്തുവിന്റെ ചവിട്ടിക്കുലുക്കിയുള്ള പോക്കുകണ്ടിട്ട് ഞാൻ സ്വയംചോദിച്ചതും,
“”…ആയിക്കൂടാന്നില്ല… നിന്റെയല്ലേ ചേച്ചി..!!”””_ ന്ന് അമ്മയെനിയ്ക്കിട്ടൊന്നു കൊട്ടി…
“”…ഓ.! അല്ലാതെ നെങ്ങടെ മോളായോണ്ടല്ല… പിന്നെ, അടിച്ചിറക്കിയ മെഷീൻ ശെരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറോം കാണേണ്ടിവരും..!!”””_ ഞാനുംവിട്ടില്ല…
“”…എന്നാലുമെന്റെ മീനൂട്ടീ… ഇവനോ ബോധമില്ലെന്നുപറയാം… നീയുങ്കൂടി പഴേപോലായാലെങ്ങനാ..?? ഒന്നൂല്ലേലും നീയിപ്പൊ അറിയപ്പെടുന്നൊരു ഡോക്ടറല്ലേ..??”””_ എന്നെവിട്ട അമ്മ മീനാക്ഷിയെപ്പിടിച്ചതും ഞാൻ തെന്നിമാറിയിങ്ങ് ചെറിയമ്മയ്ക്കടുത്തെത്തി…
എന്നാൽ പുള്ളിക്കാരിയെന്നെ മൈൻഡാക്കുന്നുകൂടിയില്ല…
“”…എന്താണ് കള്ളിപ്പെണ്ണേ… പെണക്കാണോ..??”””_ കിറിയ്ക്കിട്ടൊന്നു കുത്തിക്കൊണ്ടു ചോദിച്ചതും അവരെന്റെ കൈതട്ടിമാറ്റി…