എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…നീയൊന്നു ചുമ്മാതിരിയ്ക്കടീ… അവനിപ്പൊ കുഞ്ഞിനെയൊന്നെടുത്തെന്നു വെച്ച് ഉരുകിപ്പോവോ..?? അല്ലെങ്കി കണ്ട ചാമ്പലിനിടയിലൊക്കെ കുഞ്ഞിനെയിട്ടേച്ചുപോണ അവൾക്ക്, ചെക്കനൊന്നതിനെയെടുത്തപ്പോൾ പൊള്ളിപ്പോണു..!!”””_ അമ്മയുടെ പിന്നാലെവന്ന ചെറിയമ്മ എന്നെയൊന്നു സപ്പോർട്ടുചെയ്തതും, ഞാൻ ചെറിയമ്മയെ നോക്കി;

“”…ഹായ് ബ്രോ.! സുഖാണോ..??”””_ ന്നൊന്നു തിരക്കി…

അതിന് ചുണ്ടുകോട്ടി,

“”…പോടാ പട്ടീ..!!”””_ ന്നായ്രുന്നു തള്ളയുടെ മറുപടി…

“”…എടീ… ഒന്നൂല്ലേലും അവൻ നിന്റനിയനല്ലേ..?? അവനാ കുഞ്ഞിനെയൊന്നെടുത്താലെന്താ കുഴപ്പം..?? നീയൊന്നടങ്ങു പെണ്ണേ..!!”””_ ഉടനെ മറുകണ്ടംചാടിയ അമ്മ കീത്തുവിനോടായി പറഞ്ഞതും,

“”…അനിയനോ..?? ഇവനോ..?? എനിയ്ക്കിങ്ങനൊരനിയനില്ല… നിങ്ങള് വെർതേ വാചകമടിച്ചുനിൽക്കാതെ എന്റെ കുഞ്ഞിനെ മര്യാദയ്ക്കു മേടിച്ചുതരാൻ നോക്ക്..!!”””_ അവളമ്പിനും വില്ലിനുമടുക്കാതെ തിരിച്ചടിച്ചു….

“”…ഓ.! അത്രയ്ക്കു ഡിമാന്റാണേൽ നീ കുഞ്ഞിനെ മേടിയ്ക്കുന്നതെനിയ്ക്കൊന്നു കാണണോലോ..??”””_ കുതറാൻശ്രെമിച്ച കീത്തുവിനെ പിന്നിലേയ്ക്കു വലിച്ചമർത്തിയതുപറഞ്ഞ മീനാക്ഷി, ശേഷമെന്റെ നേരേ തിരിഞ്ഞു;

“”…നീയാ കുഞ്ഞിനേങ്കൊണ്ട് എങ്ങോട്ടേലും ഓടിപ്പൊക്കോടാ… ഇവളെന്തുചെയ്യോന്നു നമുക്കുനോക്കാലോ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തു…

“”…എന്റെ കൊച്ചേ… നിങ്ങള് വന്നുകേറിയതേ ഓരോന്ന് തൊടങ്ങാന്നിയ്ക്കുവാണോ..?? ഇനിയിതിന്റെ പേരിലൊരുപ്രശ്നം വേണ്ടടാ… നീയാ കുഞ്ഞിനേങ്കൊടുത്തിട്ടു വാ..!!”””_ എല്ലാംകേട്ടുനിന്ന അമ്മയെന്റെ കൈവണ്ണയിൽപിടിച്ചു വീട്ടിലേയ്ക്കു നടന്നുകൊണ്ട്പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *