എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

ആ ഒരു ഡയലോഗ് ചെല്ലേണ്ടതാമസം കീത്തുതവിഞ്ഞു…

ശേഷം ദഹിപ്പിയ്ക്കുന്ന കണ്ണുകളോടെന്നെ നോക്കിയെങ്കിലും അതു മൈൻഡാക്കാതെ കരയുന്നകുഞ്ഞിനേം കൊഞ്ചിച്ചോണ്ടിരിയ്ക്കുവാണ് ഞാൻചെയ്ത്…

“”…നിന്റെ മറ്റവള് എന്നെയിത്രൊക്കെ പറഞ്ഞിട്ടും കേട്ടോണ്ടിരിയ്ക്കുവാ അവൻ… അച്ചിക്കോന്തൻ..!!”””_ ഞാനവളെ കാര്യമാക്കുന്നതേയില്ലെന്നു കണ്ടതും പുള്ളിക്കാരിനിന്ന് പിറുപിറുത്തു…

അതിന്,

“”…പറഞ്ഞതൊക്കെ പച്ചപരമാർത്ഥങ്ങളാവുമ്പോപിന്നെ ഞാനെന്തുസെയ്യും മല്ലയ്യാ..??”””_ അങ്ങനെപറഞ്ഞു ഞാനാക്കിയൊരു ചിരികൂടിച്ചിരിച്ചതും, കാലിന്റടിയിൽ അടുപ്പുകൂട്ടിയപോലെ അവള് നിന്നൊന്നുതുള്ളി;

“”…കാണിച്ചുതരാടാ… രണ്ടെണ്ണത്തിനേം ഞാൻ കാണിച്ചുതരാം… നോക്കിയ്ക്കോ, രണ്ടെണ്ണത്തിനേം ഇവടന്നു പുറത്താക്കീലേൽ എന്റെപേര് പട്ടിയ്ക്കിട്ടോ..!!”””_ ഞങ്ങളെ മാറിമാറിനോക്കി കീത്തുചീറി…

“”…മ്മ്മ്.! എന്നിട്ടുവേണം ബാക്കിയുള്ള പട്ടികളെല്ലാങ്കൂടി അതിനെയോടിച്ചിട്ട് കടിയ്ക്കാൻ..!!”””_ കേട്ടപാതി കേൾക്കാത്തപാതി ഞാനങ്ങു പറഞ്ഞുപോയി…

കേൾക്കേണ്ടതാമസം മീനാക്ഷിയൊറ്റ ചിരികൂടി പാസ്സാക്കിയപ്പോൾ പിന്നെ പറയണോ..??

“”…എന്റെ കുഞ്ഞിനെത്താടാ..!!”””_ ന്നും ചീറിക്കൊണ്ടവൾ എന്റെനേരേ പാഞ്ഞുവന്നു…

എന്നാൽ ചോദിച്ചുടനേ കുഞ്ഞിനേം കാൽക്കൽസമർപ്പിച്ച് ദേവീടനുഗ്രഹോം വാങ്ങിപ്പോവാൻ സിദ്ധൂനത്രവല്യ കടിയില്ലായ്രുന്നു…

“”…പൊടി കോപ്പേ… തരാനെനിയ്ക്കു മനസ്സില്ല… അല്ലേത്തന്നെ ഇതുനിന്റെ കുഞ്ഞാന്നെന്തുറപ്പാളേള..?? എനിയ്ക്കിതിനെ അവിടെക്കിടന്നു കിട്ടീതാ..!!”””_ സിറ്റ്ഔട്ടിന്റെ മൂലചൂണ്ടിക്കാണിച്ചതു പറഞ്ഞുടൻ കുഞ്ഞിനേംകൊണ്ടു ഞാൻ മുറ്റത്തേയ്ക്കു ചാടി…

Leave a Reply

Your email address will not be published. Required fields are marked *