കൊട്ടാരക്കര ചന്തമുക്ക് KSRTC ബസ്സ്റ്റാൻഡിന്റെ ഇട്ടാവട്ടത്തെവിടെയോ ആണ് അച്ചായന്റെ കുടുംബവീടും താമസവും, ജിൻസി മറിയം എന്നാണ് അച്ചായന്റെ വൈഫിന്റെ പേര്, ഇവിടെ ദുബായിൽതന്നെ ഒരു ബാങ്കിലാണ് ജോലി, എൽദൊച്ചായനിപ്പൊ അമ്പത്തും ജിൻസി ചേച്ചിക്ക് നാൽപ്പത്തിരണ്ടുമാണ് പ്രായം “പക്ഷെ രണ്ടിനേം കണ്ടാൽ അത്രേം പറയില്ല” ‘ഷിനു, ഷെനി’ അച്ചായന്റെ രണ്ട് മക്കളാണ് (ഒരാണും പെണ്ണും) മക്കൾ ഇപ്പൊ നാട്ടിലാണ്. അച്ചായനും ജിൻസി ചേച്ചിയും ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും സ്വല്പം മാറിയുള്ള മറ്റൊരു ഫ്ലാറ്റിലാണ് താമസം. അച്ചായന്റെ ജോലി സംബന്ധമായ അഡ്വടൈസിങ്ങിന്റെ വർക്കുകളൊക്കെ ഞങ്ങടെ കമ്പനിയാണ് ചെയുന്നത്, അങ്ങനെ കണ്ട് പരിചയക്കാരായതാണ് ഞങ്ങൾ, 5 വർഷംകൊണ്ട് ആ ബന്ധം നന്നായി വളരുകയും ചെയ്തു, എന്റേയും എൽദൊച്ചായന്റേയും പ്രായം നോക്കാതെയുള്ള ഞങ്ങളുടെ സൗഹൃദത്തെ പലരും അസൂയയോടെയാണ് നോക്കികാണാറ്..
എന്റേയും അച്ചായന്റേയും സൗഹൃദം കണ്ടിട്ടാവണം പ്രിയയും ജിൻസി ചേച്ചിയും ഞങ്ങളെക്കാൾ ‘🙋കട്ട ഫ്രണ്ട്‌സാണ്🙋♀️
*******
“നീ റെഡിയായോ…” കുളി കഴിഞ്ഞ് റൂമിലേക്ക് കയറിവന്ന പ്രിയ എന്നോട് ചോദിച്ചു. അവളുടെ ശബ്ദംകേട്ട് ഞാനവളെയൊന്ന് തിരിഞ്ഞ് നോക്കിയെങ്കിലും ഞാൻ അതിന് മറുപടിയൊന്നും പറയാതെ തിരിഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകൻ തുടങ്ങി.
‘ജിൻസിയേച്ചി വിളിച്ചാരുന്നോ’ അലമാര തുറന്ന് ചുരിദാർ ഏതെടുത്തിടണമെന്ന് മാറി മാറി നോക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു..
“ഇല്ലഡി വിളിച്ചില്ല …. ഞാൻ ഇപ്പൊ അച്ചായനെ വിളിച്ചാരുന്നു”