“അത് നീ തെറി വിളിക്കാനായിരിക്കും തിരിച്ച് വിളിക്കുന്നത് എന്ന് പേടിച്ചിട്ടായിരിക്കും ചിലപ്പൊൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്” ഞാൻ പറഞ്ഞു.
“ആ എന്തേലും ആകട്ടെ… വ നമുക്ക് ഇറങ്ങാം… സമയില്ല” എന്ന് പറഞ്ഞുകൊണ്ട് പ്രിയ ഹാൻഡ് ബാഗും എടുത്ത് തോളിലിട്ടുകൊണ്ട് നേരെ മെയിൻ ഡോറിനടുത്തേക്ക് നടന്നു
“ചിന്നു ഞങ്ങൾ ഇറങ്ങുവാണേ… ” ഞാൻ സ്വല്പം ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും ആടുക്കളയിൽ ആയിരുന്ന ചിന്നു അവിടേക്ക് വന്നു, “ശെരി പോയിട്ട് വ” എന്ന ഭാവത്തിൽ ഒരു പുഞ്ചിരിയോടെ തലയനക്കി, ഇപ്പൊ ചിന്നുവിന്റെ മുഖത്ത് വലിയ കുഴപ്പമൊന്നുമില്ല… പൂത്തുലഞ്ഞ് നിൽക്കുവാണ് പെണ്ണ്, അവളെ അടിമുടി ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഞാനും പുറത്തേക്ക് നടന്നു.
ഞാനും പ്രിയയും പുറത്തേക്കിറങ്ങിയതും ചിന്നു മെയിൻ ഡോർ അടച്ച് കുട്ടിയിട്ടു.
ലിഫ്റ്റിലേക്ക് കയറിയ പ്രിയ ആ നമ്പറിലേക്ക് വീണ്ടും ട്രൈ ചെയ്തു.. അപ്പഴും സ്വിച്ച് ഓഫ്….
“എന്നാലും ആരായിരിക്കും അത്….…” അവൾ മനസ്സിലോർത്തു.
“അഹ്.. വിച്ചു പറഞ്ഞപോലെ നമ്പർ തെറ്റി വന്നതായിരിക്കും…”
********
ഗ്രൗണ്ട് ഫ്ലോറിൽ വന്ന് നിന്ന ലിഫ്റ്റിൽനിന്നും പുറത്തേക്ക് ഇറങ്ങിയ വിഷ്ണുവും പ്രിയയും കാറിനടുത്തേക്ക് നടന്നു, ഇതുവരെ ഉള്ള എല്ലാ പിണക്കങ്ങളും അവർ മറന്നു, വളരെ സന്തോഷത്തിലാണ് അവരിപ്പോൾ, നാട്ടിൽ പോകുന്നതിന്റെ സന്തോഷം..
“നാളെ വൈകിട്ട് നാട്ടിലേക്ക്” അതായിരുന്നു രണ്ടുപേരുടേയും മനസ്സിൽ.., ആ സന്തോഷത്തിനിടക്ക് പ്രിയക്ക് വന്ന ആ ഫോൺ കാൾ, അതിനെ കുറിച്ച് അവർ രണ്ടുപേരും മറന്നിരുന്നു.