ചിന്നു ശെരിക്കും തമിഴ്നാട്, തെങ്കാശി സ്വദേശിനിയാണ്, പന്ത്രണ്ടം ക്ലാസ്സിൽ 3 തവണ എഴുതി തോറ്റ പത്തൊൻമ്പത്കാരിയായ ചിന്നുവിനെ ഇനി പഠിപ്പിച്ചിട്ട് കാര്യമില്ല എന്ന് കേരളത്തിൽ ബജ്ജിക്കട നടത്തുന്ന ചിന്നുവിന്റെ അച്ഛനും അമ്മയും മനസ്സിലാക്കിയതോടെ ചിന്നുവിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ അവർ തീരുമാനിച്ചു, അന്ന് ശെരിയെന്ന് തോന്നി ആ അച്ഛനും അമ്മയും എടുത്ത തീരുമാനം പിന്നീട് തെറ്റായപ്പോയി എന്ന് ചിന്നുതന്നെ ആ അച്ഛനും അമ്മയ്ക്കും തെളിയിച്ചുകൊടുത്തു, കേരളത്തിൽ എത്തിയ ചിന്നു 21 വയസ്സുവരെ കന്യകയായി ജീവിച്ചു, ഇരുപത്തൊന്ന് വയസ്സ് കഴിയാറായപ്പോൾ അവൾ ദിവ്യ ഗർഭം ധരിച്ചു, വീട്ടുകാർ എത്ര ചോദിച്ചിട്ടും ദിവ്യ ഗർഭം സമ്മാനിച്ച ദിവ്യനാരാണെന്ന് മാത്രം അവൾ പറഞ്ഞില്ല.. ആ ദിവ്യൻ എന്നെങ്കിലും തിരികെ വരും എന്ന ഉറച്ച വിശ്വാസത്തോടെ അവൾ മുന്നോട്ട് ജീവിച്ചു, എന്നാൽ ആ ദിവ്യൻ ചിന്നുവിനെ പോലുള്ള ഒരുപാട് പെൺകുട്ടികൾക്ക് ദിവ്യ ഗർഭം സമ്മാനിച്ചതും ഇപ്പൊ സമ്മാനിച്ചുകൊണ്ടിരിക്കുന്നതും പാവം ചിന്നു അറിഞ്ഞിരുന്നില്ല…
(ചിന്നുനെ കുറിച്ച് നമുക്ക് ഇനി വഴിയേ അറിയാം അതുപോലെ എൽസിയെകുറിച്ചും, ഇപ്പൊ ചിന്നുവിന്റെ അടുക്കളപ്പണി എന്തായെന്ന് നോക്കാം)
*********
“വിച്ചു….. ഡാ വിച്ചു…. “
“എ… എന്താ…” അവൾ അവന്റെ തോളിൽ തട്ടി വിളിച്ചപ്പോഴാണ് അവൻ ആ ചെറിയ ഓർമകളിൽ നിന്നും ഉണർന്നത്..
“നീ എന്താ സ്വപ്നം കാണുവാണൊ പെട്ടന്ന് തീർക്കാൻ നോക്ക്…ഇല്ലേൽ അവളിപ്പോ വരും” വാതിലിലൂടെ പുറത്തേക്ക് എത്തി നോക്കികൊണ്ട് അവൾ പറഞ്ഞു.