മാസങ്ങൾ കഴിഞ്ഞു
സാജന് കൃഷി മാത്രം പോരത്രേ. ഒനിന്നും തികയുന്നില്ലത്രെ.
പിന്നൊന്നും നോക്കിയില്ല, അവന്റെ അമ്മയുടെ കാലുപിടിച്ചുള്ള കരച്ചിലുകൾ വക വെയ്ക്കാതെ, അപ്പന്റെ 20 ഏക്കർ പാടം വിറ്റ് അവൻ ഒരു ചെറിയ വഞ്ചിയും ഒരു ലോറിയും മേടിച്ചു.
രാത്രിയുടെ മറവിൽ മറ്റു രണ്ടു പരിചയ സമ്പന്നരായ ചെറുപ്പക്കാരം കൂടി മണലുവാരി തുടങ്ങി.
കച്ചവടം കൂടി, വഞ്ചികളുടെയും ആളുകളുടെയും എണ്ണം കൂടി, വന്നു കൂടിക്കൊണ്ടിരുന്ന കാശിന്റെ കെട്ടുകളുടെയും എണ്ണം കൂടി.
അധികാരികളെ കാശുകൊടുത്തു വഴിക്കു കൊണ്ടുവന്നു.
വിറ്റത്തൊക്കെ സാജൻ തിരികെ വാങ്ങി ആ സാമാന്യം വലിയ വീട് പൊളിച്ചു അവൻ ഒരു വമ്പൻ കൊട്ടാരം പണിതു, കോണ്ടസ്സ കാറും വാങ്ങി.
എന്നോടും ചോദിച്ചു എന്താ വേണ്ടതെന്ന്.
പണി എടുത്തതിനു കാശ് മാത്രം മതിയെന്നായിരുന്നു എന്ടുത്തരം.
എന്നാലും അവൻ വന്നു വിളിക്കുമ്പോ അവനോടൊപ്പം പോയിരുന്നു മദ്യപിക്കും, മേല്പറഞ്ഞ ബാലൻചേട്ടന്റെ ഷാപ്പിൽ.
രണ്ടുകൊല്ലം കൊണ്ട് പണിയെടുത്ത കാശിനു ഞാൻ സ്വന്തം ആയൊരു വീടുവെച്ചു, രാത്രി മണലുവാരിയും പകൽ പണിക്കരുടെ കൂടി വീട് പണിയ്ക്ക് സഹായിച്ചും എല്ലു മുറിയെ പണിതു. എല്ലാം അവൾക്ക് വേണ്ടി………………………………………
“മോനെ പിഴപ്പിച്ചു ഈ പൊലയാടി” എന്നും പറഞ്ഞു സാജന്റെ അപ്പച്ചൻ ഇറക്കി വിട്ട അന്ന് ഞാൻ പകച്ചു പോയിരുന്നു.
അത്രേം കാലം വീടെന്ന് വിളിക്കാൻ ഉണ്ടായിരുന്നിടുത്തുന്നു ഇറക്കി വിട്ടപ്പോൾ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥ.