ആ ആഗ്രഹവും തന്നിൽ നിന്ന് പറിച്ചെറിയപെടുമ്പോൾ നിസ്സഹായൻ ആയി നോക്കിനില്ക്കാനല്ലാതെ തനിക്ക് ഒന്നും ചെയ്യാൻ ആകുന്നില്ലല്ലോ എന്ന ആ യാഥാർത്യം രാജന്റെ ആ കഠിനഹൃദയത്തെയും വൃണപ്പെടുത്തി………………………
“””തെരുവുനായ്ക്കൾക്ക് വെച്ചോണ്ടാക്കാനല്ല ഞാൻ എന്റെ മോളെ ഈ നിലയിൽ പഠിപ്പിച്ചു വളർത്തിയത്.
ഇനി നിന്നെ മേലാൽ എന്റെ കൊച്ചിന്റെ അടുത്ത് കണ്ടാൽ, കൊന്നുകളയും പന്നപൊലയാടിമോനെ നിന്നെ.
നിന്നെപോലെയുള്ള പൊലയാടി നായ്ക്കളെ നോക്കിയാൽ തന്നെ കുളിച്ച ശുദ്ധി വരുത്തണം,പിന്നെയാ അവന്റെ സംബന്ധം ചോദിക്കൽ, കഴുവേറി “””….
ശാന്തി ശാന്തൻ ശാന്തത ലവലേശം ഇല്ലാതെ ആ നടുറോഡിൽ എല്ലാരുടെയും മുന്നിൽ നിന്ന് അലറിയപ്പോൾ, അയാൾ തന്റെ അര കൈക്ക് ഇല്ല എന്നറിയാമായിരുന്നിട്ടും രാജൻ ഒന്നും മിണ്ടിയില്ല, മിണ്ടാൻ സാധിച്ചില്ല.
പിന്നെയും താൻ കണ്ടിട്ടുപോലുമില്ലാത്ത തന്റെ വീട്ടുകാരെ കൊറേ തെറിയും പറഞ്ഞിട്ട് അയാൾ പോയി.
ഉന്തിയ കൊടവയറും അഞ്ചടി പൊക്കവും മാത്രം ഒള്ള അയാൾ തന്റെ ഒരു മൈരും പറിയ്ക്കില്ലെന്നറിയാമായിരുന്നിട്ടും, രാജൻ എന്ന രാജപ്പൻ തലകുമ്പിട്ട് നിന്നതേ ഒള്ളു.
അല്ലെങ്കിൽ തന്നെ ഉയർന്ന ജാതിക്കാർ ആയ അവരോടു ആരോരുമില്ലാത്ത തനിക്കു വേണ്ടി ഉന്നതകുലജാതയും വിദ്യാഭ്യാസ സമ്പന്നയുമായ അവളെ ചോദിയ്ക്കാൻ,
തന്തയും തള്ളയും ജനിപ്പിച്ചിട്ട് ഉപേക്ഷിച്ചു പോയ, സ്വന്തം പേര് കൂടി എഴുതാൻ കഴിവില്ലാത്ത, നിറമില്ലാത്ത, കള്ളമണൽ വാരലും,വണ്ടി ഓടിയ്ക്കലും ആയി നടക്കുന്ന തനിയ്ക്ക് യോഗ്യതയില്ലെന്ന് താൻ മുന്നമേ മനസിലാക്കേണ്ടിയിരുന്നു.