തേൻവണ്ട് 17 [ആനന്ദൻ]

Posted by

 

 

അമ്മച്ചി. ആ മനസിലായി ആ മാലാഖയെ പോലെയുള്ള കൊച്ചു അല്ലെ വർക്കിച്ചന്റെ മകൾ

 

 

ബിൻസി. അതെ ഇവന്റെ കോളജിൽ ജൂനിയർആയി പഠിച്ചതല്ല .

 

 

അമ്മച്ചി. എന്ത് കണ്ടിട്ടാ ആ കൊച്ചിന്റെ വീട്ടുകാർ ആ കാട്ടു മാക്കാൻ പോലെയുള്ള ജിജോയെകൊണ്ട് കെട്ടിക്കുന്നെ

 

 

ബിൻസി. അവൻ അത്രക്ക് കറുത്തത് ഒന്നുമല്ല അമ്മച്ചി

സ്വല്പം ഇരുണ്ട നിറം അവൻ നല്ല ഒത്ത ഒരു പുരുഷൻ ആണ്. എന്താ ഒരു തലയെടുപ്പ് എടുപ്പ് ( അവൾ. അവന്റെ രൂപം മനസിൽ നോക്കി )

 

 

അമ്മച്ചി. ആര് പറഞ്ഞു ഇവനെ വച്ചു നോക്കുമ്പോൾ അവൻ വെറും പാഴ് . ആ കൊച്ചിന്റെ വീട്ടുകാർക്ക് വട്ടല്ലേ. ഞാൻ ഇവന് വേണ്ടി ആലോചിക്കാൻ പണ്ടേ വച്ചിരുന്നതാ പക്ഷെ യോഗം ജിജോയ്ക്കാ

 

 

ഇതു കേട്ടപ്പോൾ ബിന്റോയുടെ മനസു കലികൊണ്ട് അപ്പോൾ അമ്മച്ചിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ.ആ കരിവണ്ട് അവനു റോസിനെ കിട്ടുന്നത് ഞാൻ സഹിക്കില്ല. പണ്ടേ അവനോടു തനിക്ക് ഒരു തരം വെറുപ്പ് ആയിരുന്നു. ഗതികേട് കൊണ്ട് ആണ് അവനുമായി കൂട്ട് കൂടിയിരുന്നേ അതും തന്റെ ചെറിയ ചെറിയ ആവശ്യം നടത്തുന്നത്തിനായി. അവനോട് കലിപ്പ് ഉണ്ടായിരുന്നിട്ട് തന്നെ ആണ് കോളേജിൽ ഒപ്പം പഠിച്ച അന്നയോട് ഈ കരിവണ്ടിനു പ്രണയം തോന്നി എന്ന് മനസിലാക്കിയപ്പോൾ അവൻ അവളൂടെ അടുത്ത് പറയുന്നതിന് മുൻപേ തന്നെ താൻ അന്നയെ പ്രപ്പോസ് ചെയ്തു. തന്നെ പോലെയുള്ള ഒരു വെളുത്ത സുന്ദരൻ പയ്യൻ പ്രപ്പോസ് ചെയ്താൽ പിന്നെ അവൾ വീഴാതെ ഇരിക്കുമോ. അന്ന് താൻ അന്നയുമായി ലൈൻ ആണെന്ന് അറിഞ്ഞ ജിജോയുടെ നഷ്ടം സംഭവിച്ച മുഖം താൻ നല്ലപോലെ ആസ്വദിച്ചു. അവന്റെ കണ്മുൻപിൽ താൻ അന്നയുമായി ഉരുമ്മി നടന്നു. അവനെ കളിയാക്കി കൊന്നു എന്നാൽ അപ്പോഴും അവനെ താൻ കൂട്ടുകാരനായി കൊണ്ട് നടന്നു. അന്നയെ കൂടാതെ വേറെ രണ്ടു ലൈൻ കൂടി താൻ വലിച്ചു അത് ജിജോക്ക് അറിയാമായിരുന്നു എന്നാൽ അവൻ അന്നയുടെ അടുത്ത് അവൻ പറഞ്ഞില്ല. ഇനി പറഞ്ഞാലും താൻ അതിനു ഒരു പ്രതിരോധം തീർത്തിരുന്നു. അന്നയുമായി താൻ ലൈൻ ആയത് ജിജോയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നും അതിൽ അവനു അസൂയ ആണെന്ന് അവളെ ധരിപ്പിച്ചു കൂടാതെ തന്നെ താഴ്ത്തി കെട്ടി ഇല്ലാതെ ആരോപണം ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് അവളൂടെ അടുത്ത് പറഞ്ഞു പരത്തി കാരണം അന്നയെ അവനു നോട്ടം ഉണ്ടെന്ന് കൂടി ധരിപ്പിച്ചു. ജിജോയ്ക്ക് ഇല്ലാത്ത സ്വഭാവം വൈകല്യം താൻ പെൺകുട്ടികളുടെ ഇടയിൽ പറഞ്ഞു പരത്തി.പോരെ പൂരം അന്ന ഉൾപ്പടെ ക്ലാസിലെ സകല പെൺകുട്ടികലും ജിജോയെ ഒരു തരം വെറുപ്പോടെ തന്നെ കണ്ടു. അവനുമായി ക്ലാസിലെ ഒരു പെൺകുട്ടിയും അടുക്കരുത് എന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നു താൻ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നു തന്റെ വാക്ക് സമർഥ്യം തുണച്ചു . പെൺകുട്ടികൾ ജിജോയെ അകറ്റി നിറുത്തി അവനെ ഇരുണ്ട നിറം പോലെതന്നെ ആണ് അവന്റെ സ്വഭാവം എന്ന് അവർ എല്ലാവരും വിചാരിച്ചു. ക്ലാസിലെ ആകെ ആൺകുട്ടികൾ വളരെ കുറവാണ് അതും പത്തിൽ താഴെ അതിൽ ജിജോ മാത്രമേ ഇരുണ്ട നിറം ബാക്കി എല്ലാവരും തന്നെ പോലെയുള്ള ഗ്ലാമർ താരം ആണ്.

Leave a Reply

Your email address will not be published. Required fields are marked *