നീ ഒരുത്തി കാരണം ആണ് എന്റെ മോന്റെ ജീവിതം നശിച്ചത് മറ്റവളെ
ആ തള്ള ആണ്
എന്നാ ഒരു സൗണ്ട് അവർക്ക് ഒരുമാതിരി ലൗഡ് സ്പീക്കറിൽ നിന്നും വരുന്ന പോലെ നാട്ടുകാർ മുഴുവൻ കേൾക്കും
ഇടക്ക് അന്നയുടെ ശബ്ദം കേൾക്കാം നിങ്ങളുടെ മോൻ കാരണം എന്റെ ജീവിതം ആണ് പോയത്
അപ്പോൾ ബിൻസി പറയുന്നത് കേട്ടു നിനക്ക് തപസ്സു ഇരുന്നാൽ നിന്റെ ഈ സൗന്ദര്യം വച്ചു എന്റെ ആങ്ങളയെ പോലത്തെ ഒരു അതി സുന്ദരനായ പയ്യനെ ഒക്കെ കിട്ടുമോ എന്നിട്ട് അവൾക് ജീവിതം പോയെന്ന്
അല്ലേലും ബിൻസിക്ക് അന്നയോട് അസൂയ ആണ് അവളെക്കാൾ സുന്ദരിയാണ് അന്ന. എന്ന് വച്ചു ബിൻസി യും സുന്ദരിയാണ് അവൾ തന്റെ സൗന്ദര്യത്തിൽ നല്ലപോലെ അഹങ്കരിക്കുന്നു.
അന്നയുടെ പിറു പിറുക്കൽ കേട്ടു ആ സൗന്ദര്യം മാത്രമേ ഉള്ളൂ വേറെ ഒരു തേങ്ങകൊലയും ഇല്ലാ
ബിന്റോ ഇടപെട്ട് തോന്നുന്നു അവന്റെ ഒച്ച കെട്ട് അമ്മച്ചി, ചേച്ചി വാ പോകാം നിങ്ങളെ വിട്ടിട്ട് വേണം എനിക്ക് ഒരു വെരിഫിക്കേഷൻ നടത്താൻ പോകണം കുറച്ചു ദൂരെയാണ്.
അമ്മച്ചി. അല്ലേലും ഞാൻ ഇവിടെ നിൽക്കാൻ വന്നതല്ല പള്ളിയിൽ വന്നതാ ഉടനെ പോകണം. ബിന്റോ ഞാൻ സീരിയസ് ആയി പറയുകയാ ഒരു ആറു മാസം അതിനകം നടന്നില്ല എങ്കിൽ ഇവളെ ഞാൻ ഇവിടെ നിന്ന് പറപ്പിക്കും ആ വാടാ വാ മോളെ നമുക്ക് പോകാം
പതിഞ്ഞ ശബ്ദത്തിൽ അന്നയുടെ ശബ്ദ കേൾക്കാം എന്റെ അപ്പൻ വാങ്ങി തന്ന വീട്ടിൽ നിന്നും പറമ്പിൽ നിന്നും എന്നെ പറപ്പിക്കുമെന്നോ കാണാം