ബസ് നീങ്ങി കുലുക്കം തീരെയില്ലാതെ ആണ് യാത്ര. റോസ് ഉറങ്ങിയില്ല. യാത്രയിൽ കുടിക്കാൻ ഉള്ള വെള്ളം എല്ലാം കരുതിയിരുന്നു. ഒരു ചെറിയ ബോട്ടിൽ വെള്ളം ഹാൻഡ് ബാഗിലും മറ്റൊന്ന് വലിയ ബാഗിലും ഉണ്ട് ആ ബാഗ് ബസിന്റെ ലാഗേജ് വക്കുന്നതിന് സജ്ജജമാക്കിയ ബർത്തിൽ വച്ചിരിക്കുന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു. ഒന്ന് മയങ്ങി വന്നതേയുള്ളൂ വണ്ടി പെട്ടന്ന് നിന്നു. നിന്നപാടെ ബസിലെ ജീവനക്കാരൻ വലിയ ശബ്ദത്തിൽ സംസാരിക്കുന്നു
തമിഴിൽ ആണ്
എന്നാ മുത്തു ആണ്ണയ് ഇവളു ലേറ്റ്
അവിടെ നിന്നും മറുപടിയായി
കൊഞ്ചം തൂങ്കി പോയി തമ്പി
വാ ശിക്രം ഏറു ഉള്ളെ എന്ന് ബസ് ജീവനക്കാരൻ പറഞ്ഞു
ആരോ ഒരാളെ കയറ്റുവാൻ വേണ്ടി ആണ് വണ്ടി നിർത്തിയത് എന്നും അയാൾ മിക്കവാറും ഈ ബസ് ആണ് യാത്രക്ക് ഉപയോഗിക്കുന്നത് എന്നും റോസിന് മനസിലായി. വണ്ടിയിൽ കയറിയ അയാളെ റോസ് ഒന്ന് നോക്കി. മങ്ങിയ വെളിച്ചം ആണ് ഉള്ളത്. ഒരു ചെക്ക് ഷർട്ടും ഒരു വെള്ള മുണ്ടും ആആണ് വേഷം അതും തമിഴ് സ്റ്റൈലിൽ ആണ് മുണ്ട് ഉടുത്തിരുന്നത്. തലമുടി പാതി നരച്ചിട്ടുണ്ട്. മീശ കൊമ്പൻ മീശയാണ്. ഏതാണ്ട് തമിഴ് സിനിമയിൽ കാണുന്നപോലെ നന്മയുള്ള ഒരു അച്ഛന്റെ ഭാവം ഭേദം ഉള്ള മനുഷ്യൻ. കൈയിൽ ഒരു തുണി സഞ്ചി.
വണ്ടിയിൽ കയറിയ അയാൾ നേരെ റോസിന്റെ അടുത്തുള്ള സീറ്റ് ലക്ഷ്യമാക്കി വന്നു. അയാൾ അവിടെ ഇരിക്കുന്നത് കൊണ്ടു തനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് തോന്നുന്നു. വയസു ചെന്ന ആൾ പോരാതെ ഒരു മാന്യൻ ലൂക്ക്. റോസ് ധൈര്യപൂർവ്വം കണ്ണടച്ചിരുന്നു മയങ്ങുവാൻ തുടങ്ങി. എന്നാൽ മയക്കം വന്നില്ല അവൾ കണ്ണടച്ചു സീറ്റിൽ ചാരി കിടന്നു.