ഞങ്ങളുടെ ഹണിമൂൺ 3 [Stranger]

Posted by

നയന തല താഴ്ത്തി.

“സോറി ജയൻ അന്ന് ശരിക്കും എന്റെ മറവിയും വാശിയും ആണ് ഇതിനെല്ലാം കാരണം. ഇനി ഇതിന്റെ പേരിൽ നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാവരുത് എന്ന് ഞാൻ അപേക്ഷിക്കുകയാണ്.”

“അങ്ങനെ ഒന്നുമുണ്ടാവില്ല”

രാജേഷ് പർച്ചേസ് കഴിഞ്ഞു വന്നു. രാജേഷിനെക്കണ്ടു സിമി ഹോട്ടലിലേക്ക് കയറി. ഇരുവർക്കും ഒപ്പം ഇരുന്നു. പിന്നാലെ രാജേഷ് വന്നു കയറുമ്പോൾ ടേബിളിൽ ഫുഡ്‌ എല്ലാം എത്തിയിട്ടുണ്ട്.

രാജേഷ് : ആഹാ എല്ലാർക്കും ബിരിയാണി ആണോ ഓർഡർ ചെയ്തത്?

സിമിയാണ് മറുപടി പറഞ്ഞത്.

“അയ്യോ കുഴമുണ്ടോ?”

“ഞാൻ മീൽസ് ഓർഡർ ചെയ്യാം എന്ന് കരുതിയതായിരുന്നു. പക്ഷേ കുഴപ്പമില്ല. അല്ലെങ്കിലും നമ്മൾ നാലുപേരും ഒരുമിച്ച് വന്നിട്ട് ഒരു നേരമെങ്കിലും നമ്മൾ നാലാളും ഒരേ ഫുഡ്‌ കഴിക്കണ്ടേ? അല്ലെങ്കിലും കൂട്ടത്തിൽ കൂടുമ്പോൾ മറ്റുള്ളവരുടെ ഇഷ്ടം കൂടി ഉൾകൊള്ളണമല്ലോ.”

അങ്ങനെ അവർ ഭക്ഷണം കഴിഞ്ഞു പിന്നെ അടുത്ത സ്പോട്ടിലേക്ക് യാത്രയായി.

രാജേഷാണ് ഡ്രൈവിംഗ്.

അടുത്ത സീറ്റിൽ ജയനും. ജയൻ ഇടക്ക് സൈഡ് മിററിലൂടെ നയനയെ നോക്കുന്നുണ്ട്. നയന അത് കാണുന്നുമുണ്ട്. വണ്ടിയിൽ രാജേഷും സിമിയും ഉള്ളതൊന്നും ജയൻ ഓർക്കുന്നില്ല.

വൈകുന്നേരത്തെ ഔറ്റിംഗിനിടയിൽ ജയന് കാഴ്ചകളൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. മനസ്സ് ഫുൾ ചിന്തകൾ വേറെയാണ്.

താൻ ആദ്യമായി നയനയെ നേരിട്ട് കാണുന്നത് സ്വന്തം കല്യാണദിവസമാണ്. അന്ന് നല്ല അടിപൊളി സാരിയുടുത്തു മുല്ലപ്പൂവും ചൂടി മണ്ഡപത്തിൽ മുഴുവൻ ഓടി നടക്കുകയാണ് നയന. ഇന്നത്തെ ദിവസത്തെ മുഴുവൻ ഉത്തരവാദിത്തവും തന്റെ ചുമലിൽ ആണെന്ന ഭാവത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *