പെട്ടെന്ന് ഞാൻ പോകാനായി തന്നെ ഭാവിച്ചത് ആയിരുന്നു, പക്ഷേ പിന്നീട് അങ്ങനെ വേണ്ട എന്ന് തോന്നി.
ഞാൻ “എന്താ അങ്കിളെ… പനി ആണോ??” എന്ന് ചോദിച്ച് ബെഡിലേക്ക് ഇരുന്നു .
അങ്ങേര് ” അങ്ങനൊന്നുമില്ല… മൊത്തത്തിൽ ഒരു മേൽ വേദനയും ക്ഷീണവും അത്രയേ ഉള്ളൂ… നീയ് പൊക്കോ… പിന്നെ… അല്ലെങ്കിൽ ഇനി വേണ്ട… ഞാൻ പറയാം…. ” എന്നൊക്കെ പറഞ്ഞ് മുഖം തരാതെ പുള്ളി ഒതുങ്ങി.
ഞാൻ “അങ്ങനെ പറഞ്ഞാലോ… മരുന്ന്, ഡോക്ടർനെ കണ്ടോ???” എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ മുക്കി മൂളി മറുപടി തരാതെ ഒഴിഞ്ഞുമാറി.
ഞാൻ “അത് പറ്റത്തില്ല…. പ്രായം അനുസരിച്ച് ഉള്ള കളിയൊക്കെ കളിക്ക്….” എന്ന് പറഞ്ഞ് പുള്ളിക്കാരന്റെ സിംറ്റംസ് ഓൺലൈൻ ഡോക്ടർ ആപ്പിൽ എന്റർ ചെയ്തു diagnose എടുത്തു.
പുള്ളിക്കാരൻ ഒഴിഞ്ഞു കുറേ നോക്കി എങ്കിലും ഞാൻ വിട്ടുകൊടുത്തില്ല.
ആ ആപ്പ് പറഞ്ഞ മരുന്നുകൾ ഞാൻ പുള്ളിക്കാരന്റെ സ്കൂട്ടറും എടുത്ത് ഷോപ്പിൽ പോയി വാങ്ങി. ഒപ്പം കുറച്ച് ബ്രെഡും അങ്ങനെ ആ അവസ്ഥയിൽ കഴിക്കാൻ പാകത്തിന് ഉള്ള സാധനങ്ങളും വാങ്ങി വന്നു.
അങ്ങനെ പുള്ളിക്കാരന്റെ റൂമിലേക്ക് വീണ്ടും ചെന്നിട്ട് അങ്ങേര് എന്തേലും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ അപ്പോഴും പുള്ളി ഉരുണ്ട് മാറി.
അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ച് അടുക്കളയിൽ പോയി കുറച്ച് കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി ഒപ്പം ഒരു കഷണം മീനും സെറ്റ് ആക്കി അതും കൊണ്ടു ചെന്നു.
മൊത്തത്തിലെ കിളിപോയ അവസ്ഥയിൽ അങ്ങേര് ഓരോന്ന് പറഞ്ഞു എങ്കിലും എന്റെ വെറുപ്പിക്കല് കാരണം പുള്ളിക്കാരൻ അത് മുക്കാൽ ഭാഗവും കഴിച്ചു. അതുകഴിഞ്ഞ് ഞാൻ അങ്ങേരെ കൊണ്ട് മരുന്നും കഴിപ്പിച്ചു.