അവൾ വീണ്ടും ചിരിച്ചു.
“മ്മ്..”
“എങ്കി എന്റെ കൂടെ വാ..”
ഡിജെ സംഗീതം പൂർണമായി ഓഫ് ചെയ്ത് ദൃശ്യ ആമിയെ കൂട്ടി തൊട്ടു താഴത്തെ നിലയിൽ എത്തി. റൂം അറേഞ്ച് ചെയ്ത് കൊടുത്തു. ബാക്കി കാര്യങ്ങളൊക്കെ റെഡിയാക്കി. റൂം ഉള്ളത് കൊണ്ട് ആമിയെ ഓർത്ത് ദൃശ്യക്ക് സമാധാനമുണ്ട്. വീണ്ടും അച്ഛന്റെ കോൾ വന്നത് കൊണ്ട് ദൃശ്യക്ക് പോകേണ്ടി വന്നു. സമയം പന്ത്രണ്ടു മണി. ആമി റൂമിൽ കയറി ഒന്ന് മുഖം കഴുകി ബെഡിൽ വന്നിരുന്നു. കൈകൾ രണ്ടും പുറകിലേക്ക് കുത്തി നടു ഞെളിഞ്ഞ് ദീർഘ ശ്വാസമെടുത്ത് കണ്ണടച്ചു.മാറിൽ നിന്നും മുന്താണി ഇളകി താഴേക്ക് ഉതിർന്നത് അറിയുന്നുണ്ട്. എങ്കിലും കണ്ണ് തുറക്കാതെ നിമിഷങ്ങളോളം അങ്ങനെ ഇരുന്നു. റൂമിൽ ഒറ്റക്ക് കിടക്കണോ എന്നാണ് അവളുടെ ചിന്ത. ബാൽക്കണിയിൽ ഭർത്താവ് ഓഫായി കിടക്കുമ്പോൾ താനെങ്ങനെ ഇവിടെ കിടന്നുറങ്ങും എന്ന് വിചാരിച്ച് എഴുന്നേറ്റു. മുറുക്കം തെറ്റിയ ബ്രാ മുകളിലേക്ക് കേറി നിന്നിട്ടാണുള്ളത്. അവളത് തള്ളി താഴെക്കിറക്കി. ഇവിടെ ഒറ്റക്ക് കിടക്കുന്നത് പന്തിയാകില്ല എന്ന് കരുതി റൂം ലോക്ക് ചെയ്ത് ബാൽക്കണിയിലേക്ക് നടന്നു. രണ്ട് മൂന്ന് വെട്ടങ്ങൾ ഒഴിച്ച് ബാക്കിയൊക്കെ ഓഫ് ചെയ്തിട്ടുണ്ട്. അവൾ മെല്ലെ പൂളിന്റെ അരികിലൂടെ നടന്ന് ശ്രീയുടെ അടുത്തെത്തി. നല്ല ഉറക്കത്തിലാണ്. ബോധമില്ലാതെ കിടക്കുന്നതാണെന്ന് ഉറപ്പ്. വല്ല വേണ്ടാത്ത ചിന്തകളൊക്കെ ആലോചിച്ചു കൂട്ടിയിട്ടുണ്ടാകും അല്ലാതെ ഇങ്ങനെ കുടിക്കില്ല. അവൾ പിറു പിറുത്തു. ഇവിടെ എവിടെയെങ്കിലും കിടക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഫോണിന്റെ കാര്യം ഓർമ വന്നത്. ടവറിന്റെ പുറകിൽ മദ്യപിച്ച സ്ഥലത്ത് ഫോണും പേഴ്സും മറന്ന് വച്ചത് ഓർത്തെടുത്ത് അതെടുക്കാൻ വേണ്ടി അങ്ങോട്ട് ചെന്നു. നേരത്തെ ഉണ്ടായിരുന്ന ചെറു വെട്ടം പോലും ഇപ്പോഴില്ല. രാത്രിയുടെ വെളിച്ചം മാത്രം. കണ്ണുകൾ പൊരുത്ത പെടുന്ന വെട്ടത്തിൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേൾക്കാം. എടുത്തു നോക്കിയപ്പോൾ റിതിനാണ്. നോട്ടമുറക്കാത്ത കണ്ണുകളെ രണ്ടു തവണ പൂട്ടിയടച്ച് അവൾ സങ്കോചിച്ചു. ബെൽ തീരുന്നതിന് മുൻപേ കോൾ അറ്റൻഡ് ചെയ്തു. സ്വരം തെറ്റാതിരിക്കാൻ ശ്രദ്ധയോടെ സംസാരിച്ചു.