ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“ഏട്ടാ.. എവിടെ പോകുന്നെ…?”

എവിടെയും ഇല്ലെന്ന് അവൻ ചുമലനക്കി ആംഗ്യം കാണിച്ചു. പക്ഷെ ആമിക്ക് മനസിലായിരുന്നു ഒന്നൂടെ അടിക്കാനുള്ള പരിപാടിയെണെന്ന്. അവൾക്ക് ചിരിയാണ് വന്നത്. കാരണം ഡാൻസ് കളിക്കുന്ന എന്നെ തന്നെ ശ്രീ നോക്കിയിരിക്കുന്നത് ആമിയും ശ്രദ്ധിച്ചിരുന്നു.

“ഞാൻ വേഗം മൂത്രമൊഴിച്ചിട്ട് വരാം.”

“പോയി വാ..”

അവൻ പൂർണ സമ്മതം കൊടുത്തു. അവൾ ദൃശ്യയുടെ കൂടെ പുറത്തേക്ക് നടന്ന് തഞ്ചത്തിൽ ടവറിന്റെ മറവിലേക്ക് കയറി. മൂത്രമൊഴിക്കാനെന്ന വ്യാജേന അവൾക്കും ഒന്നൂടെ അടിക്കാനുള്ള പ്ലാനായിരുന്നു അത്. ദൃശ്യ വേഗം തന്നെ രണ്ടു ഗ്ലാസിലേക്ക് മദ്യം പകർന്നു. ആമിക്ക് അനിയന്ത്രിതമായി ചിരി പൊട്ടാൻ തുടങ്ങി. അവളും നല്ല മൂഡിലാണുള്ളത്. രണ്ടു പേരും ഒറ്റ വലിക്ക് ഗ്ലാസ്‌ തീർത്തു. മുഖത്തോട് മുഖം നോക്കി ചിരിച്ചു. സമയം അതിക്രമിക്കുന്നത് അവർ അറിഞ്ഞില്ല.

“എന്താ ഒരു മൂഡല്ലേ..?”

“മ്മ്..”

“ശ്രീയുടെ അവസ്ഥ എന്താ..?”

“ഒന്നൂടെ അടിക്കാനുള്ള പരിപാടിയിലാ.. നമ്മളെ പോലെ..”

രണ്ടു പേരും പൊട്ടി ചിരിച്ചു.

“നിങ്ങൾക്ക് പോകാൻ കഴിയുമോ..?”

“ആർക്കറിയാം.”

“ഇവിടെ തങ്ങുന്നോ..?”

“ഏയ്‌ അത് വേണ്ട..”

“എങ്കി റിതിയോട് കൊണ്ടാക്കി തരാൻ പറയണോ..? കാറിൽ..?”

“അയ്യോ..?”

“പേടിക്കേണ്ടടി.. റിതി ഒന്നും പറയില്ല. രണ്ടെണ്ണം അടിച്ചു അവന്റെ മുന്നിൽ പെടാൻ ചമ്മലായിട്ടാണോ..?”

“എന്നാലും..”

“മ്മ് നീ നോക്കിയിട്ട് പറയ്..”

അപ്പോഴാണ് ദൃശ്യയുടെ ഫോണിലേക്ക് അച്ഛന്റെ കോൾ വരുന്നത്.

“അച്ഛൻ വിളിക്കുന്നുണ്ട്..” അവൾ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *