“ആമി.. ഒന്നൂടെ വേണോ..?”
ദൃശ്യയുടെ ചോദ്യം കേട്ട് ആമി തിരിഞ്ഞു. മുന്നോട്ട് ചുവട് വച്ചതും ഹാഫ് ഹീൽ ചെരിപ്പ് ഒന്ന് പിടഞ്ഞു.
“ആമി സൂക്ഷിച്..”
“ഏയ്..നോ പ്രോബ്ലം.. അതീ ചെരിപ്പിനെന്റെയാ…”
ബാലൻസ് ചെയ്ത് നിന്ന ശേഷം അവളാ ചെയറിൽ വന്നിരുന്നു.
“നല്ല മൂഡ് കിട്ടുന്നുണ്ടല്ലേ..?”
“മ്മ്.. ആവുന്നുണ്ട്..”
“എങ്കി ഒന്നൂടെ വേണോ.. എന്നിട്ട് നമുക്ക് അങ്ങോട്ടേക്ക് പോകാം..”
“ഇപ്പൊ വേണ്ട.. കുറച്ചു കഴിയട്ടെ..”
“ഓക്കേ..”
അത് കേട്ട് ദൃശ്യ ഒരു ഗ്ലാസിലേക്ക് ലേശം പകർത്തി തണുത്ത വെള്ളം മിക്സ് ചെയ്ത് വച്ചു.
“ഏട്ടന്റെ അവസ്ഥ എന്താണോ എന്തോ..?”
“ഹ. ഹ…പുള്ളി ഇപ്പോ ഫിറ്റായി കാണും..”
പൊട്ടിച്ചിരിച്ചു കൊണ്ട് ദൃശ്യ ഗ്ലാസ് കാലിയാക്കി. ആമിയും ചിരിക്കുകയാണ്. ശേഷം പോകാൻ വേണ്ടി എഴുന്നേറ്റു. മാറിലേക്ക് കൃത്യമായി മുന്താണി വിരിയിച്ചിട്ട ശേഷം പിന്ന് കുത്താതെ ദൃശ്യയുടെ പുറകെ ടവറിന്റെ മറവിൽ നിന്ന് പുറത്തിറങ്ങി ആളുകൾക്കിടയിലേക്ക് നീങ്ങി. ഡിജെ സംഗീതത്തിന്റെ ശബ്ദം ചെവിയിലേക്ക് ശബ്ദം കൂടിയ തരത്തിൽ അന്തരീക്ഷം ആഘോഷമയമായി. റിതിനെ അവിടെയെങ്ങും കാണാനില്ല. ആമി മദ്യം കഴിക്കുകയാണെന്ന ചിന്തയിൽ ഒരവസരം വീണു കിട്ടുമെന്ന് പ്രതീക്ഷിച്ച് അവരുടെ മുന്നിൽ പെടാതെ അവൻ തക്കം പാർക്കുകയാണ്.
ഡൈനിങ്ങിലും ഡാൻസ് കളിക്കുന്നവർക്കിടയിലും ഗേൾസിന്റെ എണ്ണം കുറഞ്ഞിരുന്നു. ദിശ തെറ്റി നീങ്ങുന്ന കണ്ണുകളുടെ ചലനം ആമിക്ക് അറിയാൻ കഴിയുന്നുണ്ട്. ആമി പുറകെ ഉണ്ടെന്ന് കരുതി ദൃശ്യ ഡാൻസിനിടയിലേക്ക് ചേർന്നു. പക്ഷെ ആമിക്ക് അതിന് വയ്യ. അവൾ ശ്രീയെ തേടുകയാണ്. ഡ്രിങ്ക്സ് ക്രമീകരണങ്ങൾക്കപ്പുറത്തെ സോഫയിൽ തന്റെ ഭർത്താവ് ഇരിക്കുന്നത് കണ്ടുപിടിച്ച് പിഴക്കാത്ത ചുവടുകളുമായി അവളവന്റെ അടുത്തെത്തി. ഏട്ടാ ന്ന് വിളിച്ചു കൊണ്ട് അവന്റെയടുത്ത് കുണ്ടി കുത്തി വീണു.