“ഏട്ടാ.. നമുക്ക് ബൈക്കിൽ പോവേണ്ടതാണ്.. കുറച്ച് കുടിച്ചാൽ മതി കേട്ട..”
“ആടി..”
ആമിയുടെ ഓർമപ്പെടുത്തലും അവൻ ശെരി വച്ചു. ദൃശ്യ ആമിയെയും കൂട്ടി നീങ്ങി. ഓഫീസിലെ കൂട്ടുകാരുടെ അടുത്തേക്ക് ശ്രീയും നടന്നു. അവർക്കു വേണ്ടി ദൃശ്യ കണ്ടു പിടിച്ച സ്ഥലം ബാൽക്കണിയുടെ എൻഡിൽ ഉള്ള ചെറിയ ടവറിന്റെ പുറകിലായിരുന്നു. പതിയെ അവർ ടവറിന്റെ മറവിലേക്ക് കയറി. വലുതായി പതിച്ച ഓഡിറ്ററിയത്തിന്റെ എംബ്ലം തിളങ്ങുന്ന സാമാന്യം ഉയരവും വീതിയുമുള്ള ടവറിന്റെ ചുറ്റിലും ചെറിയ രീതിയിൽ വെട്ടങ്ങളും അലങ്കരിച്ചിട്ടുണ്ട്. പെട്ടെന്നൊന്നും ആർക്കും അങ്ങോട്ടേക്ക് കണ്ണെത്തില്ല. ടവറിന്റെ പുറകിൽ ചെറിയ ഒരു സ്പോട്ട് മാത്രമാണ്. രണ്ട് ചെയറും വട്ടത്തിലുള്ള ചെറിയ മേശയും. ചുറ്റിലും കൈവരിയും. മേശയിൽ വച്ച ചെറിയ മദ്യക്കുപ്പി കണ്ടപ്പോൾ ആമി ചെറുതായൊന്നു ഞെട്ടി.
“എടി… ഇതെന്താ..?”
ആമി സംശയം പ്രകടിപ്പിച്ചു. ദൃശ്യ ചിരിക്കുകയാണ്.
“ഞാൻ ആദ്യമേ സാധനങ്ങൾ ഇവിടെ എത്തിച്ചു. അതല്ലേ നിന്നെയും കൊണ്ട് ഇങ്ങോട്ട് കൊണ്ടു വന്നത്. ആരും അറിയാൻ പാടില്ലല്ലോ..”
“ഹൊ.. നിന്നെ സമ്മതിച്ചു. ഇതേതാ സാധനം..?”
“വോഡ്ക..!”
“അയ്യോ.. ഞാൻ ബിയർ മാത്രേ കഴിക്കു.”
“ഇത് സൂപ്പർ ആണെടി. വല്ലപ്പോഴുമല്ലേ..”
“ഇത് മണക്കില്ലേ..?”
“ഇല്ലെടി പൊട്ടി. വലുതായൊന്നും മണക്കില്ല. ശ്രീയും ഇപ്പോ അടി തുടങ്ങിയിട്ടുണ്ടാവും. മനസ്സിലാകില്ല. ഞാൻ ഗ്യാരണ്ടീ.”
“നീ ഇതൊക്കെ കുടിക്കുമല്ലേ..?”
“പിന്നില്ലാതെ.. നീ ഇരിക്ക്..”
ദൃശ്യ അവളെ ചെയറിൽ ഇരുത്തിച്ച് അവളും ഇരുന്നു. ധൈര്യത്തോടെ മദ്യം പകരുകയാണ്. രണ്ട് ഗ്ലാസുകൾ നിറച്ച ശേഷം ഒന്ന് ആമിക്ക് നേരെ നീട്ടി.