“ഇങ്ങോട്ട് വന്നാൽ…. ഇങ്ങോട്ട് വന്നാൽ പിന്നെ മിണ്ടണ്ടേ..”
അവളൊരു കുസൃതി ചിരിയോടെ അവന്റെ മുക്കിൻ തുമ്പ് പിടിച്ചാട്ടി.
“അത് പ്രശ്നമുണ്ടോ ഏട്ടന്..?”
“ഇല്ല…!”
പെട്ടെന്നങ്ങനൊരു മറുപടിയാണ് അവന്റെ വായിൽ നിന്ന് വന്നത്. വശ്യമായ പുഞ്ചിരിയിൽ അവളവന്റെ കവിളിൽ തലോടി. റിതിനോട് സംസാരിച്ചാൽ ഏട്ടന് കുഴപ്പമില്ലെന്ന സന്തോഷത്തിന്റെ പുഞ്ചിരിയാണ് ആമിയുടെ മുഖത്ത്.
“നമ്മുക്ക് കേറാം.. സമയം പോയി..”
അവൻ തലകുലുക്കി. രണ്ടാളും മുകളിലെത്തി സൈഡിലുള്ള വഴിയിലൂടെ പൂൾ എൻട്രൻസിലേക്ക് നീങ്ങി. ഡോർ തുറന്നതും മുന്നിൽ തന്നെ നീളത്തിലുള്ള ഓപ്പൺ എയർ സ്വിമ്മിംഗ് പൂൾ. ഹൈ ടോപ് വ്യൂ. കറുപ്പിന്റെ നിറം കലർന്ന ആകാശം നക്ഷത്രങ്ങളാൽ തിളങ്ങുന്നു. ഒരു വ്യൂ പോയിന്റ് പോലെ ദൂരെയുള്ള ഫ്ലാറ്റുകളും കെട്ടിടങ്ങളും വെളിച്ചം കത്തിച്ച് നിൽക്കുന്നത് പോലെയുള്ള കാഴ്ച്ച. ബ്യൂട്ടിഫുൾ…!
ആമി ശ്രീയുടെ കയ്യും പിടിച്ച് പൂളിന്റെ സൈഡിലൂടെ നീങ്ങി. അരികിൽ കൈവരികൾ കെട്ടി ചെറിയ വെട്ടങ്ങൾ അലങ്കരിച്ചിട്ടുണ്ട്. പൂളിന്റെ അങ്ങേതലക്കൽ ആണ് ഡിനിംഗ് സൗകര്യം. അതിനപ്പുറത്ത് സൈഡിൽ ചെറിയ ബാർ മോഡൽ സൗകര്യം. അതിന് ചുറ്റിലും വേറെ തന്നെ ഇരിക്കാനും കിടക്കാനും സൗകര്യം. അത് കഴിഞ്ഞാൽ ഒരു സ്പേസ്ഫ്രീ പ്ലേസ്. എല്ലാവർക്കും ഒന്നിച്ചു നിൽക്കാനും ഫോട്ടോ എടുക്കാനുമൊക്കെ പറ്റുന്ന സ്പോട്. അവർ എല്ലാം വീക്ഷിച്ചു കൊണ്ട് മുന്നോട്ട് നടന്നു. കുറച്ചു പേരൊക്കെ ഡ്രിങ്ക്സ് അടി തുടങ്ങിയിട്ടുണ്ട്. സമാധാനമെന്തെന്നാൽ അവിടെയിപ്പോ നമ്മുടെ ഓഫീസ് ടീം മാത്രമേ ഉള്ളു. ആവിശ്യത്തിന് പ്രൈവസി ഉണ്ട്. എല്ലാവർക്കും എല്ലാവരെയും അറിയാം. ആമിയെ കണ്ടപ്പോൾ ദൃശ്യ വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു.