“റിതി… ആമിയെ കണ്ടില്ലേ…?”
അതും പറഞ്ഞ് ദൃശ്യ ആമിയുടെ കയ്യിൽ വലിച്ച് റിതിന്റെ മുന്നിലേക്ക് കൊണ്ടു വന്നു. അങ്ങനൊരു നീക്കം ആമിയും റിതിനും പ്രതീക്ഷിച്ചില്ല. ചമ്മൽ നിറഞ്ഞ ആമിയുടെ മുഖം അവന് മനസ്സിലാക്കാവുന്നതേ ഉള്ളു. പക്ഷെ ഈ നിമിഷം എന്തെങ്കിലും സംസാരിച്ചേ മതിയാകു..
“വൗ..ലുക്കിങ് ഗോർജിയസ്..!”
ശ്രീയുടെ സാനിദ്യത്തിൽ അവൾക്കാ കോംപ്ലിമെന്റ് ആസ്വദിക്കാനായില്ല. ആ നിമിഷവും. ശ്രീക്കാണെങ്കിൽ ദൃശ്യയുടെ ആ നീക്കം ഒട്ടും പിടിച്ചില്ല. റിതിന്റെ സംസാരവും. പക്ഷെ ദൃശ്യ അവളെ വിടാൻ ഒരുക്കമില്ല.
“പെണ്ണാകെ മാറിപ്പോയി. കണ്ടതും നമ്മളെല്ലാവരും ഞെട്ടി..”
ആ കമന്റിനും എല്ലാവരും ചിരിച്ചു. ആമി അങ്ങനെ നിന്ന് ചൂളുകയാണ്. ആരുടേയും മുഖത്ത് നോട്ടമുറക്കാതെ ചമ്മിയ ചിരി ചിരിച്ചു. അത് മനസിലാക്കി റിതിൻ തന്നെ വിഷയം മാറ്റി. ശേഷം എല്ലാവരും ഒന്നിച്ചു നവ ദമ്പതികളുടെ സ്റ്റേജിലേക്ക് കയറി. ഓഫീസ് ടീം ഒത്തുകൂടി ഗിഫ്റ്റുകൾ സമ്മാനിച്ചു. അതിൽ വിലകൂടിയ ഗിഫ്റ്റുകളാണ്. ശേഷം അവരുടെ കൂടെ നിന്ന് എല്ലാവരുമായി ഫോട്ടോ എടുത്തു. റിതിനെയും ദൃശ്യ എല്ലാവർക്കുമായി പരിചയപ്പെടുത്തി. പാർട്ടി വീണ്ടും മുറുകി. ഭക്ഷണ ക്രമീകരങ്ങൾ മുറക്ക് നടന്നു കൊണ്ടിരിക്കുന്നുണ്ട്. കൂടുതൽ ആളുകൾ എത്തി തുടങ്ങി.
കൺമറയത്തു തന്നെ ശ്രീ ഉള്ളത് കൊണ്ട് ആമിയെ ഒന്ന് നേരാവണ്ണം ശ്രദ്ധിക്കാൻ റിതിന് സാധിക്കുന്നില്ല. എങ്കിലും ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. കാണും തോറും കൊതി വളരുകയാണ്. കൺ നിറയെ കാണാൻ, ശരീരം മുറുക്കെ ശരീരത്തോട് ചേർക്കാൻ, ചുണ്ടുകളിൽ ചുവപ്പ് പടരും വരെ ചുംബിക്കാൻ ആസക്തി കൂടുകയാണ്. റിതിൻ ഒരിക്കിലും ചിന്തിക്കാത്ത വേഷത്തിലാണ് ആമിയുടെ ആകാരം. വെരി സെക്സി…! അവന്റെ മനസ്സ് മന്ത്രിച്ചു.