ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“ഏട്ടൻ അവിടെ ഉണ്ടായിരുന്നോ..?”

“ഉം..”

“ഒളിഞ്ഞു ശ്രദ്ധിക്കുകയാണോ..?”

“അങ്ങനെയും പറയാം”

“ഏട്ടന് വേറെ പണിയൊന്നുമില്ലേ..?”

“ഇല്ല.. എന്തായിരുന്നു നിങ്ങൾ സംസാരിച്ചത്..?”

“ഒന്നുല്ല..”

“മ്മ്.. പറയുന്നില്ലേൽ വേണ്ട.. നി എന്നിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുകയാണോ..?”

അതിനവൾ മറുപടി കൊടുത്തില്ല.

“നിന്റെ ഇപ്പോഴുള്ള പെരുമാറ്റത്തിന്റെ കാരണമറിയാതെ എനിക്ക് എങ്ങനെ സമാധാനം ഉണ്ടാകുന്നെ…?”

“സമാധാനിക്കേണ്ട..”

“ആമി.. എന്താ പറ്റിയത്..?”

അവൾ വീണ്ടും മൗനം പാലിച്ചപ്പോൾ അവരുടെ ഇടയിലും കുറച്ച് നേരത്തേക്ക് മൗനം കടന്നു വന്നു. ഓഫീസ് ടൈം കഴിഞ്ഞപ്പോൾ കേബിന് പുറത്ത് എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിന്റെ ബഹളം കേൾക്കാം. എല്ലാവരും ഇറങ്ങി തുടങ്ങിയെന്നു കണ്ടപ്പോൾ ആമിക്ക് വെപ്രാളമായി.

“ഞാൻ പോവാ..”

“പറഞ്ഞിട്ട് പൊയ്ക്കോ..”

“എനിക്ക് ഒന്നും പറയാനില്ല..”

“ഒരിക്കൽ കൂടി നീയുമായുള്ള നിമിഷങ്ങൾ ഞാൻ ആഗ്രഹിച്ചോട്ടെ..?”

കണ്ണുകൾ ഉയർത്തി അവളവനെ നോക്കി. പക്ഷെ നാക്ക് ശബ്ദിച്ചില്ല. കാരണം ആ ചോദ്യം പ്രതീക്ഷിച്ചിച്ചതല്ല. ദേഷ്യം കൊണ്ട് ചുവന്നു വന്ന പെണ്ണിന്റെ മുഖം കണ്ട് അവൻ തുടർന്നു.

“ശ്രീയുടെ സമ്മതത്തോടെ മതി.”

“അങ്ങനെയാണെങ്കിൽ ഏട്ടൻ തന്നെ ശ്രീയോട് സമ്മതം ചോദിക്കണം.”

“അതെങ്ങനെ..?”

ഒന്നും മിണ്ടാതെ ദേഷ്യ ഭാവത്തോടെ അവൾ എഴുന്നേറ്റ് തിരഞ്ഞു നടന്നു.

“ഏയ്‌.. ആമി.. നിക്കെടി.”

“ആമി..”

അവനും എഴുന്നേറ്റു. അപ്പോഴേക്കും ആമി പുറത്തു കടന്നിരുന്നു. ആളുകളൊഴിയുന്ന ഓപ്പൺ കേബിനിൽ ശ്രീയെ കാണാതിരുന്നപ്പോൾ അവൾക്ക് വീണ്ടും വെപ്രാളമായി. റിതിൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൾ ബാഗ് എടുത്ത് വേഗത്തിൽ തത്തി തത്തി പുറത്തേക്കോടി. റിതിന്റെ വിളി കേട്ടിട്ടും നിന്നില്ല. പൂച്ചയെ കണ്ട് പേടിച്ചോടുന്ന എലിയെ പോലെ അവളുടെ പാച്ചിൽ കണ്ട് അവന് ചിരിയാണ് വന്നത്. പിടി തരാതെ പോകുന്നവളെ വളക്കാനും ഒരു സുഖമാണ്…!

Leave a Reply

Your email address will not be published. Required fields are marked *