ഉച്ചക്ക് ലഞ്ച് കഴിക്കാനിരിക്കുമ്പോൾ ശ്രീയോട് ആമി സംസാരിച്ചത് പ്രോജെക്ടിനെ കുറിച്ചാണ്. കാരണം പ്രൊജക്റ്റ് ആവിശ്യത്തിന് വേണ്ടി റിതിനുമായി ഇടപഴകുമ്പോൾ ശ്രീയുടെ മനസ്സിൽ എന്തെങ്കിലും വേണ്ടാത്ത ചിന്തകൾ ഉണ്ടോ എന്നറിയാൻ അവൾ ആഗ്രഹിച്ചു. ശ്രീയുടെ വായിൽ നിന്ന് റിതിനെ കുറിച്ച് എന്തെങ്കിലും പറയുകയോ അത് ചേർത്ത് തന്നെ കളിയാക്കുകയോ ചെയ്യുമോ എന്നവൾ നിരീക്ഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.! ശ്രീക്ക് അത്തരത്തിലുള്ള ഒരു ചിന്തകളും ഉണ്ടായിരുന്നില്ല. കാരണം ആമിയുടെ ഏറ്റു പറച്ചിലിന് ശേഷം ഉണ്ടായ അവളുടെ സ്വാഭാവ മാറ്റം ശ്രീയിൽ ഫലിച്ചിട്ടുണ്ട്. ആമിയും അതാണ് ആഗ്രഹിച്ചതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ആകസ്മികമായി നടന്ന കാര്യങ്ങളിൽ അവൾ ആശങ്കാകുലിതയാണ്. വീണ്ടും തന്റെ ചിന്താ മണ്ഡലങ്ങളിൽ റിതിന്റെ കടന്നു കയറ്റം. പോരാത്തതിന് രണ്ടു തവണയായി കൈമാറ്റപ്പെട്ട തന്റെ അടിവസ്ത്രം..! ഒന്നിപ്പോൾ റിതിന്റെ കയ്യിൽ തന്നെയാണെന്നുള്ളത് ആ സന്ദർഭങ്ങളെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. സമയം വൈകുന്നേരങ്ങളിൽ എത്തുമ്പോൾ ആമിയുടെ നെഞ്ചിടിപ്പ് തനിയെ കൂടുകയാണ്. റിതിൻ എന്തെങ്കിലും പ്ലാൻ കണ്ടിട്ടുണ്ടോ എന്നാണ് അവൾ ആലോചിക്കുന്നത്. പേടിച്ചത് പോലെ തന്നെ വൈകുന്നേരം മീറ്റിംഗ് ഉണ്ടെന്ന് റിതിന്റെ അറിയിപ്പ് വന്നു. ഓഫീസ് ടൈം തീരുന്നതിന് അരമണിക്കൂർ മുൻപ് മൂവരും റിതിന്റെ കേബിനിൽ എത്തി.
മെയിൻ പ്രൊജക്റ്റ് വർക്ക് വരുമ്പോൾ അതിനിടയിൽ പെന്റിങ് ആവുന്ന സബ് പ്രോജക്റ്റ് വർക്കുകൾ സമയത്തിന് തീർക്കാൻ ബോസ്സ് നിർദേശിച്ചതിൻ പ്രകാരമാണ് ഈ മീറ്റിംഗ് അറേഞ്ച് ചെയ്തത്. അത് റിതിനും വളരെ ഉപകാരമായി. രണ്ടു മൂന്ന് ക്ലയന്റുകളുടെ വർക്കുകൾ അവസാന സ്റ്റേജിലാണ്. അതിന്റെ ഫൈനൽ കിട്ടാൻ ദൃശ്യയുടെ പെന്റിങ് വർക്കുകൾ തീരേണ്ടതുണ്ട്. എന്നിട്ട് വേണം ആമിക്ക് വെരിഫിക്കേഷൻ ചെയ്യാൻ.