“വേണ്ട ഒന്നും പറയേണ്ട.. ഞാനില്ല.. നാളെ എനിക്ക് അത് തിരിച്ചു തരണം..”
“തരാം.. ബാത്‌റൂമിൽ വച്ച്..”
“എന്തിനാ ബാത്‌റൂമിൽ..? ഒരു കവറിലാക്കി തന്നാൽ മതി..”
“ശ്രീയുടെ മുന്നിൽ വച്ചോ..?”
“അല്ല.. ഞാൻ കേബിനിൽ വരാം…”
“ഇപ്പൊ തന്നെ നീ പറയുന്നത് ശ്രീ കാണാതെ തരണമെന്നാണ്. ഈ ഒരു ലാഘവം മാത്രമേ ഉള്ളു എല്ലാത്തിലും.”
“പ്ലീസ്..ഏട്ടാ…”
“തരാം.. ബാത്‌റൂമിൽ വച്ച്..”
മെസ്സേജ് അയച്ചയുടൻ റിതിൻ ഓൺലൈനിൽ നിന്നിറങ്ങി. ആമിയുടെ നെഞ്ചിടിപ്പ് കൂടി.
“ബാത്‌റൂമിൽ ഞാൻ വരില്ല.. പ്ലീസ്…”
അവൾ വീണ്ടും മെസ്സേജ് അയച്ചു. പക്ഷെ ഒരു ടിക്ക് മാത്രമേ വീണുള്ളൂ. റിതിൻ നെറ്റ് ഓഫ് ചെയ്ത് പോയെന്ന് മനസിലായപ്പോൾ അവൾക്ക് ടെൻഷൻ കൂടി. നാളെ എന്തു സംഭവിക്കുമെന്ന് ഒരു പിടിയുമില്ല. അനുസരിച്ചില്ലെങ്കിൽ റിതിൻ എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്നവൾ ഭയന്നു. കാരണം ശ്രീയെ ചതിച്ചതിലുള്ള കുറ്റബോധം കാരണം എല്ലാം ഒഴിവാക്കിയെന്ന് ശ്രീയെ ബോധിപ്പിച്ചിട്ടാണുള്ളത്. വീണ്ടും എന്തെങ്കിലും പാകപ്പിഴ ശ്രീ മനസ്സിലാക്കിയാൽ എല്ലാം തീരുമെന്ന ഭയം ആമിയുടെ മനസ്സിൽ അലകൾ പോലെ ഉയർന്നു.
പിറ്റേ ദിവസം.. ആമിയും ശ്രീയും ഓഫീസിലേക്ക് പ്രയാണം ആരംഭിച്ചു. റിതിനെ എങ്ങനെ ഫേസ് ചെയ്യണമെന്ന് ആമിക്ക് ഒരു നിശ്ചയവും ഉണ്ടായില്ല.
ഓഫീസിൽ വർക്കുകൾ അതിന്റെ മുറക്ക് നടക്കാൻ തുടങ്ങി. അവൾക്ക് വർക്കിലൊന്നും ശ്രദ്ധിക്കനായില്ല. മനസ്സ് മുഴുവൻ ടെൻഷനിൽ ആണ്. ബോസ്സിന്റെ കേബിനിലേക്ക് കേറുമ്പോഴും ഇറങ്ങുമ്പോഴും ആമിയുടെ ഭാഗത്തേക്ക് റിതിന്റെ കണ്ണുകൾ പായുന്നുണ്ട്. അത് മനസ്സിലാക്കി അവൾ നോട്ടം കൊടുക്കാൻ നിന്നില്ല. പക്ഷെ ഒരു തവണ അപ്രതീക്ഷിതമായി അവളുടെ കണ്ണുകൾ റിതിന്റെ മുഖത്തു പതിഞ്ഞതും അവനിൽ നിന്നുയർന്ന ചിരി അവളെ അക്ഷരാർത്ഥത്തിൽ ചമ്മിപ്പിച്ചു. വേഗം തന്നെ കണ്ണുകൾ പിൻവലിച്ച് ചമ്മൽ ഒഴിവാക്കിയെങ്കിലും പെണ്ണ് നാണം കൊണ്ട് പൂത്തുലഞ്ഞിരിക്കുയാണെന്നു റിതിന് മനസ്സിലായി.