ശ്രീയുടെ ആമി 6
Shrreyude Aami Part 6 | Author : Ekalavyan
[ Previous Part ] [ www.kkstories.com]
[ കഥയെ കഥയായി കണ്ട് ആസ്വദിക്കാൻ പറ്റുന്നെങ്കിൽ ആസ്വദിക്കുക.. അല്ലെങ്കിൽ സ്കിപ്പ് ചെയ്യുക.. കഥയിലേക്കുള്ള സിങ്ക് വിട്ടുപോയിട്ടുണ്ടെങ്കിൽ കഴിഞ്ഞ ഭാഗം, ഭാഗങ്ങൾ വായിച്ചിട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.. ]
ഒരു ചുമരപ്പുറത്തു ആമി ഉണ്ടെന്ന സന്തോഷം റിതിനിൽ ഒരു വസന്തം പൂത്തത് പോലെ തോന്നിച്ചു. രണ്ടു ദിവസം ലീവ് കഴിഞ്ഞ് വന്നത് കൊണ്ട് നന്നായൊന്നു കാണാനും സംസാരിക്കാനുമുള്ള ത്വര.!
സമയം പതിയെ നീങ്ങുമ്പോൾ അവളെ എങ്ങനെയെങ്കിലും കേബിനിലേക്ക് വിളിക്കാൻ റിതിന്റെ മനസ്സ് തിടുക്കം കൂട്ടി. പക്ഷെ അവളുടെ പെന്റിങ് വർക്കുകൾ തീരാനുള്ളത് കൊണ്ട് വിളിക്കാനും ഒരു മടിയുണ്ട്. രണ്ട് ദിവസം മുൻപ് അനുഭവിച്ച അവളുടെ ശരീരത്തുടിപ്പും ശ്വാസവും മനസ്സിൽ മിന്നി മറയുമ്പോൾ ഇരിക്കപ്പൊറുതി കിട്ടാതെ വിളിപ്പിച്ചു.
ആമിക്ക് പോകാനൊരു മടി തോന്നി. എങ്കിലും ലാപ് ടോപ് എടുത്ത് എഴുന്നേറ്റു. കണ്ണുകൾ നീങ്ങിയത് ശ്രീയുടെ ഭാഗത്തേക്കാണ്. മനസിലായെങ്കിലും അവനവളെ ശ്രദ്ധിച്ചില്ല. ശ്രീയുടെ നോട്ടം കിട്ടാൻ വേണ്ടി അവൾ കുറച്ചു നേരം കൂടെ അവിടെ തഞ്ചി നിന്നു.
നേരം പോകുമെന്ന് കണ്ടപ്പോൾ നിരാശയോടെ റിതിന്റെ കേബിനിലേക്ക് ചെല്ലേണ്ടി വന്നു. പിസ്ത പച്ച നിറത്തിലുള്ള ചുരിദാർ ആണ് വേഷം. റിതിന്റെ വശ്യമായ നോട്ടത്തെ തരണം ചെയ്ത് അവളവന്റെ ടേബിളിന്റെ മുന്നിൽ ചെന്നിരുന്നു.