“മ്മ്…. 😾”
” ഇനി നീ പോകാതിരിക്കാൻ നീ വണ്ടീലെ കാറ്റോ മറ്റോ പൊക്കിയാൽ നീ എന്റെ തനി കൊണം കാണും ”
” അതിൽ എണ്ണ ഇണ്ടോന്ന് അറീല 😑🫣”
” ആ.. അതോർത്തു നീ പേടിക്കണ്ട, ഞാൻ നിന്റെ അച്ഛനെക്കൊണ്ട് രാവിലെ എണ്ണടിച്ചു കൊണ്ടന്നതാ… ”
💭 അടിപൊളി, ആകെ ഉണ്ടായിരുന്ന അടവ് പെട്രോൾ ആയിരുന്നു അതും പോയികിട്ടി. ഇനിപ്പോ പോവാതെ നിവർത്തിയില്ല 💭
” ആലോചിച്ചിരിക്കാതെ ചോറ് തിന്നാൻ നോക്കടാ ”
” ആ… തിന്നാണ് 😤”
” എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യന്നുല്ലടാ. നിനക്ക് വേണെങ്കെ നീ പൊയ്ക്കോ 😒 ”
” ആ.. ഞാൻ പോയ്ക്കൊണ്ട് പോരെ 😮💨”
അമ്മ ഒന്നും മിണ്ടാതെ അപ്പർത്തേക്ക് പോയി. ഞാൻ ചോറും കഴിച്ചിട്ട് (കൈയും വായയും കഴുകീക്കണേ) റൂമിൽ പോയി കുറച്ചേരം കിടന്നു. പെട്ടന്ന് നീച്ചതും ഞാൻ സമയം നോക്കിയപ്പോൾ മൂന്നര ആവുന്നുണ്ടായിരുന്നു. ഞാൻ പോയി ഒരു പേരിനു തലയിലൂടെ വെള്ളം കോരി ഒഴിച്ച് കുളിച്ചെന്ന് വരുത്തി തീർത്ത് ഡ്രെസ്സും മാറി ബേഗും എടുത്ത് ഇറങ്ങി. വണ്ടിയുടെ അടുത്തെത്തി കയറിയിരുന്നതും
” ടാ പിന്നെ നീ ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ നേരെ സുനിതേടെ വീട്ടിലേക്ക് പോരെ..”
” അതിന് ഞാൻ നേരത്തെ വരല്ലോ. നിങ്ങള് ഒരു ഒമ്പത് മണി വരെ അവിടെണ്ടാവൂലെ അപ്പൊ ഞാൻ ഇവിടെന്ന് വന്നാപോരെ ”
” നീ പോരെ നിനക്ക് അവിടെയും ഇരിക്കാലോ ”
” നോക്കാം.. അപ്പൊഴെത്തെ എന്റെ മൂഡ് അനുസരിച്ചു വരാം ”
ഞാൻ വണ്ടിയെടുത്ത് അവിടെന്ന് പോയി. ട്യൂഷൻ ക്ളാസിലെത്തി. ഞാൻ കറക്ട് നാല് മണിക്കുതന്നെ അവിടെയെത്തി. ഞാൻ ക്ലാസ്സിലേക്ക് കേറാൻ വാതിൽ തുറന്നപ്പോൾ ചേച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.