അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

 

“എനിക്ക് ഇടിവെട്ട് പേടിയാണ് …..” അവൾ പറഞ്ഞു.

 

“എന്റെ അപ്പു…. കഷ്ട്ടം…”

 

” ചേട്ടാ…. കട്ടിലിൽ വന്നു കിടക്കുമോ എനിക്ക് പേടിയാവുന്നു …. ഇടി വെട്ടുമ്പോൾ ഞാൻ ഒറ്റക്ക് കിടക്കാറില്ല..…”

 

“എയ്…. അതൊന്നും നടക്കില്ല…. നീ ഉറങ്ങാൻ നോക്ക് …. “ജയൻ ലൈറ്റ് ഓഫ് ചെയ്തതും വീണ്ടും ഇടി വെട്ടിയതും അപർണ്ണ വീണ്ടും നിലവിളിച്ചതും ഒന്നിച്ചായിരുന്നു. ലൈറ്റ് ഓൺ ചെയ്ത ജയൻ അവളെ രൂക്ഷമായി നോക്കി.

 

“നിനക്ക് എന്താ വേണ്ടത് അപ്പൂ? നിനക്ക് വല്ല നാമം ജപിച്ച് കിടന്നൂടെ”

 

“ ഞാൻ പറഞ്ഞില്ലേ ……. പ്ലീസ് ചേട്ടാ…. ചേട്ടൻ ദേ ഈ തെലത്ത് വന്ന് കിടന്നാൽ മതി, എന്റെ തലയിൽ വെരുതെ തൊട്ടാൽ മതി… പിന്നെ ഞാൻ മിണ്ടാതെ കിടന്നോളം… അമ്മ സത്യം….പ്ലീസ് …. “ അവൾ കെഞ്ചി കൊണ്ട് പറഞ്ഞു. അവൾ ചോദിച്ചത് പോലെ തന്നെ അവളുടെ അരികിൽ കിടക്കാൻ ജയനും ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ ഭാഗത്ത് നിന്നും യാതൊരു തെറ്റും ഇനി സംഭവിക്കാതിരിക്കാൻ മനസ്സില്ലാ മനസ്സോടെ അയാൾ അവളുടെ അപേക്ഷ തള്ളി കളഞ്ഞു. അപർണ്ണ വീണ്ടും വീണ്ടും വാശി പിടിച്ചപ്പോൾ ജയന് ദേഷ്യം വരുവാൻ തുടങ്ങി.

 

“ നിന്നോട് ഞാൻ പറഞ്ഞില്ലേ പറ്റിലാന്ന് … ഞാൻ താഴെ കാറിൽ പോയി കിടക്കാൻ പോവാ …. എന്താന്ന് വെച്ചാ ചെയ്തോ…. “ ജയൻ അമർഷത്തോടെ പറഞ്ഞ് റൂമിന്റെ ഡോർ തുറന്ന് വെളിച്ചം ഇല്ലാത്ത കോറിഡോറിക് കടന്നു. അപർണ്ണക്ക് ചെറിയ നിരാശ തോന്നിയെങ്കിലും അവൾക്ക് ജയനെ വെറുതെ വിടാൻ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അടുത്ത ദിവസം എന്ത് വിലകൊടുത്തും ജയനെ റൂമിൽ തന്നെ കിടത്തി ഉറക്കും എന്നുറപ്പിച്ചു നാമം ജപിച്ചു പേടിച്ചു വിറച്ചു അവൾ ഉറക്കത്തിലേക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *