അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

 

“ഡോക്ട്ടർ … ജയൻ ചേട്ടന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു … ഫിസിക്കൽ ആയി ചില മോശം അനുഭവങ്ങൾ ഉണ്ടായി… കുറച്ച് ദിവസം മുമ്പ് എന്നെ പിടിച്ച് ഇരുത്തി ഇഷ്ട്ടമാണ് എന്നെല്ലാം പറഞ്ഞു… ദേഷ്യം വന്നപ്പോൾ ഞാൻ എന്തോ പറഞ്ഞു… അതിന് ശേഷം കുറച്ച് ദിവസം ചേട്ടൻ റൂമിൽ വന്നില്ല..പിന്നെ ഒരു ദിവസം വന്ന് മാപ്പ് പറഞ്ഞു… അന്നും ഞാൻ വഴക്ക് പറഞ്ഞു.. …. പിന്നീട് ഞങ്ങൾ സംസാരിച്ചിട്ടില്ല….”

 

” ഓ മൈ ഗോഡ്…. ഞാൻ പ്രതീക്ഷിചത് തന്നെ സംഭവിച്ചു… ഇപ്പോൾ അയാൾ എവിടെ ആണ് ? ഈ മാസം എന്നെ കാണുവാൻ വന്നിരുന്നില്ല….”

 

” ഇപ്പോൾ ഞാൻ ചേട്ടന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല….. ഒരു അടക്കും ചിട്ടയും ഇല്ലാതെ തേരാപാരാ നടക്കുന്നത് കാണാം… ഞാൻ എന്താ ചെയ്യേണ്ടത്‌ എന്ന് എനിക്ക് അറിയില്ല …. ഞാൻ ഒരു ചേട്ടനെ പോലെ കണ്ടാണ് പുള്ളിയെ നോക്കിയത് …. പക്ഷേ…” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

 

” അപർണ്ണ … നിങ്ങൾക്ക് മുന്നിൽ 2 വഴി ഉണ്ട്.. ഒന്നാമത്തെ വഴി… ഇവിടെ പോലീസും നിയമയും ഉണ്ട് …. നിങ്ങൾക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി പോലീസിൽ പരാതി നൽക്കുക… രണ്ടാമത്തെ വഴി… അയാൾക്ക് മാപ്പ് കൊടുക്കുക… കുട്ടിയെ ഉപദ്രവിക്കണം എന്ന ഉദ്ദേശം അയാളുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ല …എന്തോ തെറ്റിധാരണയുടെ പുറത്ത് …. കുട്ടിയോടുള്ള അന്ധമായ സേനഹത്തിന്റെ പുറത്ത് സംഭവിച്ചതാണ്….. കുട്ടിക്ക് ആലോചിച്ച് തീരുമാനിക്കാം….”

Leave a Reply

Your email address will not be published. Required fields are marked *