അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

 

” ഓഹ്….. ഞാൻ പറയാം…”

 

“താങ്ക്സ് മാഡം..”

 

” ഒരു കാര്യം ചോദിച്ചോട്ടെ?”

 

“യെസ് മാഡം ”

 

“എന്തിനാണ് ഈ അപോയ്മെന്റ് …. ഏത് ഡോക്ടർ ആണ്..”

 

“ഡോക്ട്ടർ ജോർജ് …. സൈക്കാർട്ടിസ്റ്റ് … ”

 

‘സൈക്കാർറ്റിസ്റ്റോ… ഈ ജയൻ ചേട്ടൻ എന്തിനാണ് മാനസിക രോഗത്തിന് ചികിത്സ തേടണം…. എന്താണ് കാര്യം ‘ അവൾ ചിന്തിച്ചു.

 

“എനിക്ക് അവിടെ വന്നാൽ ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ? ”

 

” തീർച്ചയായും , പക്ഷേ ബുക്ക് ചെയ്യണം …. ഇന്ന് ഉച്ചയ്ക്ക് ശേഷം ബുക്ക് ചെയ്യട്ടെ?”

 

” ശെരി ” ഫോണിൽ കൂടി തന്റെ വിവരങ്ങൾ എല്ലാം നൽക്കി അപോയ്മെന്റ് ബുക്ക് ചെയ്ത് ഉച്ചയ്ക്ക് ശേഷം അപർണ്ണ CLINIC ൽ എത്തി.

 

“ഹായ് ഡോക്ടർ ”

 

“ഹായ് … വരൂ … ഇരിക്കൂ… എന്താണ് പേര്?”

 

“അപർണ്ണ ….”

 

“അപർണ്ണ … പറയു അപർണ്ണ, എന്താണ് പ്രശ്നം?”

 

“പ്രശ്നം…. എനിക്ക് പ്രശ്നം ഒന്നും തന്നെ ഇല്ല , ഞാൻ ഒരു കാര്യം അറിയാൻ ആയി വന്നതാണ് ”

 

” ഓഹ്…. എന്തെങ്കിലും റിസർച്ച് റിലേറ്റസ് ആണോ?” ഡോക്ട്ടർ അപർണ്ണയോട് ചോദിച്ചു.

 

“അല്ല”

 

“പിന്നെ …”

 

“അത്…. സാറിന് ഒരു ജയനെ അറിയാമോ?…. ജയൻ മോഹനൻ ” അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

 

“ജയൻ …. അറിയാം…. ഇവിടെ വരാറുണ്ട്…എന്താണ് കാര്യം അപർണ്ണ ?” കുറച്ച് നേരം ആലോച്ചിച്ച ശേഷം ഡോക്ട്ടർ മറുപടി പറഞ്ഞു.

 

” സാർ, ഈ ജയൻ എന്റെ ചേച്ചിയുടെ ഭർത്താവാണ് … ഈ പുള്ളി എന്തിനാണ് ഇത് പോലെ ഒരു ക്ലിനിക്കിൽ വരുന്നത് എന്നറിയാൻ വന്നതാണ് ….. ഇതിനെ പറ്റി ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല … ” അപർണ്ണ പറഞ്ഞു നിർത്തി. ഡോക്ടർക്ക് കാര്യങ്ങൾ ഏറെ കുറേ മനസ്സിലായിരുന്നു. ജയൻ അവസാനം വന്നപ്പോൾ പറഞ്ഞ ആ പെൺകുട്ടിയാണ് ഈ വന്നിരിക്കുന്നത് എന്ന് ഡോക്ടർ തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *