ചേച്ചിയുടെ നിർബന്ധ പ്രകാരം അവർ ഒന്നിച്ചുള്ള ഫോട്ടോസ് എല്ലാം അവൾ ചേച്ചിക്ക് അയച്ചു കൊടുത്തിരുന്നു.
“ദേ അമ്മേ നോക്കിയേ… അപ്പുവും ചേട്ടനും …” അനു ഫോട്ടോസ് ഒരോന്നായി കാണിച്ചു കൊടുക്കുമ്പോൾ ലക്ഷ്മി ശ്രദ്ധിച്ചത് അത്ര പ്രസന്നമല്ലാത്ത അപർണ്ണയുടെ മുഖമാണ് .
“എന്താ അനു അവൾക്ക് ഒരു വിഷമം പോലെ … നീ നോക്കിയെ…”
” ഉം… ജോലി ഒന്നും ആകാത്തത് കാരണം ആവും…” അനു പറഞ്ഞു.
എന്നാൽ അപർണ്ണയുടെ മനസ്സിൽ അശാന്തതയുടെ കൊടുങ്കാറ്റ് വീശിയടിക്കുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് വരെ ജയൻ റൂമിൽ ഉണ്ടായിരുന്നപ്പോൾ വലിയ ആശ്വാസം കണ്ടെത്തിയിരുന്ന അവൾക്ക് ഇപ്പോൾ ജയന്റെ സാമീപ്യം പോലും അസഹനീയമായി തോന്നി തുടങ്ങി. ഒരോ തവണ ജയൻ അടുത്ത് വരുമ്പോഴും അവൾ ഒരു വിറക്കും, തന്നെ തൊടല്ലേ എന്ന് മനസ്സിൽ പറയും , പക്ഷേ ജയൻ കൈയ്യിലും അരക്കെട്ടിലും തൊട്ട് നോക്കാതെ പോകാറില്ല. എന്നാൽ മറുവശത്ത് താൻ ഒരോ തവണ തൊടുമ്പോഴും ഒരു തവണ പോലും എതിർപ്പ് പ്രകടിപ്പിക്കാത്ത അപർണ്ണയുടെ പ്രവർത്തി അടുത്ത തവണ തൊട്ട് നോക്കുവാൻ ഉള്ള പ്രേരണ ജയനിൽ ജനിപ്പിച്ചു.
ലീവ് കഴിയുന്ന എഴാമത്തെ ദിവസം തന്റെ ഉള്ളിലുള്ള ഇഷ്ട്ടം അവളോട് തുറന്ന് പറയാൻ ജയൻ തീരുമാനിച്ചു. അവൾ എതിർപ്പ് ഒന്നും പറയില്ല പൊളയായ വിശ്വാസത്തിൽ ആയിരുന്നു ജയൻ. ജയന്റെ പ്രവർത്തികൾ മൂലം താൻ അനുഭവിക്കുന മാനസിക ബുദ്ധിമുട്ടുകളെ കുറച്ച് ഇന്ന് തന്നെ ജയനോടും തുറന്ന് പറയാൻ അപർണ്ണയും തീരുമാനിച്ചു.