“സാർ … ഒരു റിക്വസ്റ്റ് ഉണ്ട് … ഇത് ആരോടും പറയരുത് … പ്ലീസ്…” എഴുന്നേറ്റ് നിന്ന് കൊണ്ട് ജയൻ പറഞ്ഞു. അനീഷ് ചിരിച്ച് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി സമ്മതിച്ചു അവനോട് പോകുവാൻ ആംഗ്യം കാണിച്ചു. ജയൻ പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം അനീഷ് ഫോണിൽ ആരേയോ വിളിച്ചു.
“ഹല്ലോ….. നീ പറഞ്ഞത് ശെരിയാ… ആ ജയന് അനിയത്തിയോട് പ്രേമം … അവൻ എന്തൊരു പൊട്ടൻ ആണ്…എന്നോട് സംശയം ചോദിക്കാൻ വന്നിരിക്കുന്നു… ദേ ഞാൻ ഇവിടെ നിന്നും മുകളിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്…ഹ…ഹ….”
അന്ന് ജോലി കഴിഞ്ഞ് ഏറെ സന്തോഷവാനായാണ് ജയൻ റൂമിലേക്ക് പോയത്. പോകുന്ന വഴിക്ക് അപർണ്ണയെ ഫോൺ വിളിച്ചു അവൻ പറഞ്ഞു
” അപ്പൂ…നിനക്ക് ഒരു സർപ്രൈസ് ഉണ്ട് ”
“എന്താ ചേട്ടാ…”
“അതൊക്കെ നേരിട്ട് കാണുമ്പോൾ … ” റൂമിലെത്തി ജയനെ കണ്ട അവൾ അത്ഭുതപ്പെട്ടു. രാവിലെ ഇവിടെ നിന്നും പോവുമ്പോൾ ഒരു നാൽപത് വയസ്സ്ക്കാരനെ പോലെ തോന്നിപ്പിച്ച ഒരാൾ ദേ താടിയെല്ലാം വെട്ടിയപ്പോൾ ഒരു പയ്യനെ പോലെ തന്റെ മുന്നിൽ വന്ന് നിൽക്കുന്നു.
“ഈശ്വരാ… ആരാ ഈ വന്നേക്കുന്നത്… എന്ത് ഭംഗിയാ ചേട്ടനെ കാണാൻ … ഇതാണോ സർപ്രൈസ് ” സന്തോഷം കൊണ്ട് അവളുടെ മുഖം തെളിഞ്ഞപ്പോൾ അവളുടെ സൗന്ദര്യം കൂടി വരുന്നതായി ജയന് തോന്നി.
” ഒരു മിനിറ്റ് …ഞാൻ ഇപ്പോൾ തന്നെ ചേച്ചിയെ വീഡിയോ കാൾ വിളിക്കട്ടെ …” അപർണ്ണ കാൾ ചെയ്യാൻ ഫോൺ കയ്യിൽ എടുത്ത ഉടനെ ജയൻ അവളുടെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി, അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു. ജയൻ പതിവില്ലാത്ത രീതിയിൽ ഉള്ള നോട്ടം കണ്ട് അവൾക്ക് എന്തോ ഒരു അപാകത തോന്നി.