ഇതിനവന്റെ മറുപടി എന്തായിരിക്കുമെന്നറിയാൻ പ്രിയ ചെവി കൂർപ്പിച്ചു.ആ മറുപടിയിലായിരിക്കും ഇനിയങ്ങോട്ടുള്ള തന്റെ ജീവിതം..
“പിന്നെ എന്റെ ഭാര്യയായി വീട്ടിലേക്ക് വന്നാൽ എനിക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിത്തരണ്ടേ… ?
അപ്പോ അതെന്റെ ഭാഗ്യമല്ലേടീ പോത്തേ… ?”
ഫോൺ ബെഡിലേക്കിട്ട്,നിലത്തേക്കിറങ്ങി രണ്ട് ചാട്ടം പ്രിയ…
അവൾക്ക് സന്തോഷം സഹിക്കാനായില്ല…
ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയവൾ തുള്ളിച്ചാടി.
നൈറ്റിക്കുള്ളിൽ ഫ്രീയായിക്കിടന്ന അവളുടെ മാറിലെ മുയൽകുഞ്ഞുങ്ങളും കൂടെച്ചാടി…
വീണ്ടുമവൾഫോണെടുത്ത് ബെഡിലേക്ക് മലർന്ന് വീണു.
അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.
“എന്താടീ ഭയങ്കര കിതപ്പ്… ?”
ശിവൻ ചോദിച്ചു.
“ ഒന്നൂല്ല ശിവേട്ടാ… സന്തോഷം….കൊണ്ടാ…”
പ്രിയ വിക്കി.
“ അധികം സന്തോഷിക്കണ്ട… ഇവിടെ നാളെത്തന്നെ എന്നെ പിടിച്ച് കെട്ടിക്കുമെന്നും പറഞ്ഞ് അമ്മ ഒറ്റക്കാലിലാ… രണ്ട്കൊല്ലമൊക്കെ അമ്മയെ എന്ത് പറഞ്ഞ് പിടിച്ച് നിർത്തുമെന്നാ…”
അതോടെ പ്രിയയുടെ മുഖം മങ്ങി.
രണ്ട്കൊല്ലമാണ് ശിവേട്ടനോട് താൻ പറഞ്ഞ സമയം. അതിന് മുൻപ് ഒരു വിവാഹം ചിന്തിക്കാനേ കഴിയില്ല. അത്രയും ഭാരമുണ്ട് തന്റെ ചുമലിൽ. രണ്ട് വർഷം കഴിഞ്ഞാലും ഭാരമൊഴിയില്ലെങ്കിലും, അതിലേറെ സമയം ശിവേട്ടനോട് ചോദിക്കാൻ കഴിയില്ല.
“എന്താടീ… നീ പോയോ… ?”
അവളുടെ അനക്കമൊന്നും കേൾക്കാഞ്ഞ് ശിവൻ ചോദിച്ചു.
“” ഇല്ല…. “
പതിഞ്ഞ ശബ്ദത്തിലവൾ പറഞ്ഞു.
“പിന്നെന്താടീ നീ മൂങ്ങയെപ്പോലിരിക്കുന്നേ… ?
നിനക്കൊന്നും പറയാനില്ലേ…. ?“