നിറമുള്ള കനവുകൾ 2 [സ്പൾബർ]

Posted by

പക്ഷേ, തനിക്കത് പോര..
കൊഞ്ചിക്കുഴഞ്ഞ്, ചിണുങ്ങിക്കുറുകി,
ശരിക്കും ഒരു കാമുകിയാവണം. ശിവേട്ടനെ തന്റെ റൂട്ടിലേക്ക് കൊണ്ടുവരണം..
അതുടനേ നടക്കുമെന്ന് തോന്നുന്നില്ല. എന്നാലും ശ്രമിക്കണം..ആ കലിപ്പനെ മാറ്റിയെടുക്കണം.

“ എന്താ ശിവേട്ടൻ കഴിച്ചേ… ?”

“ രാത്രി ചോറ് കഴിച്ചു.. അല്ലാതെന്ത്..?”

കഴിഞ്ഞു..

ഇതിനെ മെരുക്കിയെടുക്കാൻ കുറച്ച് പാട് പെടും..

“ അതല്ല ശിവേട്ടാ… എന്തൊക്കെയാ കറികള്… ? മീനും ഇറച്ചിയുമൊക്കെ ഉണ്ടായിരുന്നോ… ?
അതോ സാമ്പാറും അവിയലുമായിരുന്നോ… ?
അതാ ഞാൻ ചോദിച്ചേ…?”

 

ഈ സംസാരം എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ട് പോവണം എന്ന് കരുതിത്തന്നെ പ്രിയ വെറുതെ ഓരോന്ന് ചോദിച്ചു.

“ ഉം… മീനും ഇറച്ചിയും കിട്ടിയത് തന്നെ..അതെങ്ങാനും വീട്ടിൽ കയറ്റിയാൽ അമ്മയെന്നെ അടിച്ചിറക്കും.. ഇവിടെ എന്നും പച്ചക്കറിയാടീ..”

ചെറുതായി കയറി വരുന്നുണ്ട് ശിവേട്ടൻ.. ഇനി പിടിവിടരുത്.

“ അപ്പോ ശിവേട്ടൻ മീനും ഇറച്ചിയുമൊന്നും കഴിക്കില്ല…?”

“ ഞാനെല്ലാം കഴിക്കുമെടീ… പക്ഷേ വീട്ടിൽ പറ്റില്ല… പുറത്തൂന്ന് എല്ലാം കഴിക്കും… നീ കഴിക്കോ, മീനും ഇറച്ചിയുമൊക്കെ,…?”

“ ഞാനെല്ലാം കഴിക്കും ശിവേട്ടാ… എല്ലാം നന്നായിട്ട് ഉണ്ടാക്കുകയും ചെയ്യും..”

പ്രിയ ഒരു കൊളുത്തെറിഞ്ഞ് നോക്കി.

“എന്റെ ഭാഗ്യം…”

അത് തന്നെയല്ലേ ശിവേട്ടൻ പറഞ്ഞത് എന്നറിയാൻ അവളൊന്നൂടി ചോദിച്ചു.

“എന്താ ശിവേട്ടൻ പറഞ്ഞേ… ?’”

“ അല്ല… നീയെല്ലാം നന്നായിട്ട് പാചകം ചെയ്താൽ അതെന്റെ ഭാഗ്യമല്ലേ… ?”

“ അതെങ്ങിനെയാ ശിവേട്ടന്റെ ഭാഗ്യമാകുന്നത്… ഞാനുണ്ടാക്കുന്നത് ശിവേട്ടനെങ്ങിനെ കഴിക്കാനാ… ?”

Leave a Reply

Your email address will not be published. Required fields are marked *