മുകളിലും ധാരാളം മുറികളുണ്ട്.
വരാന്തയുടെ ഏറ്റവും അറ്റത്തുള്ള മുറിയുടെ വാതിൽ തുറന്ന്, പ്രിയയേയും കൊണ്ടവൻ അകത്തേക്ക് കയറി.
മുറിയിലേക്ക് കയറിയ പ്രിയ ഒന്നമ്പരന്നു.
വീട് നിറയെ പൊടിയാണെങ്കിലും ഈ മുറിയിൽ ഒരുതരി പൊടിയില്ല.
കൊത്തുപണികളോട് കൂടിയ വലിയൊരു കട്ടിൽ..
ഇതായിരിക്കും സപ്രമഞ്ചക്കട്ടിൽ എന്നവൾക്ക് തോന്നി.
നല്ല കട്ടിയുളള കിടക്കയിട്ട്, വൃത്തിയായി ബെഡ് ഷീറ്റും വിരിച്ചിട്ടുണ്ട്. വലിയൊരു മേശയും, രണ്ട് കസേരയും.
ശിവൻ കട്ടിലിലേക്കിരുന്നു.
“ പ്രിയേ… നീയാ ജനലൊന്ന് തുറന്ന് നോക്കിയേ… “
മുറിയുടെ പിൻവശത്തുള്ള ജനൽ ചൂണ്ടിക്കാണിച്ച് ശിവൻ പറഞ്ഞു.
പ്രിയ അങ്ങോട്ട് നടന്ന് ചെന്ന് ജനലിന്റെ കൊളുത്തെടുത്ത് ഒരു പാളി തുറന്ന് പുറത്തേക്ക് നോക്കി.
അവൾ അൽഭുതപ്പെട്ടു പോയി.
വീടിന്റെ തൊട്ടുപിന്നിൽ നിറഞ്ഞൊഴുകുന്ന ഒരു പുഴ. എതിർഭാഗത്ത് മനോഹരമായ കണ്ടൽ കാടുകൾ..
പ്രകൃതി രമണീയമായ സ്ഥലം..
“എങ്ങിനെയുണ്ട്.. കൊള്ളാവോ..?”
പിൻ കഴുത്തിൽ ചൂട്ശ്വാസമടിച്ചപ്പോൾ പൊള്ളിപ്പിടഞ്ഞ് കൊണ്ട് പ്രിയ തിരിഞ്ഞു.
തൊട്ടുമുൻപിൽ ശിവൻ…
പിടക്കുന്ന മിഴികളുയർത്തി പ്രിയ ശിവനെ നോക്കി.
അവളുടെ മിഴികൾ പിടക്കുന്നത് എന്തിനാണെന്നും,ചുണ്ടുകൾ വിറകൊള്ളുന്നത് എന്തിന് വേണ്ടിയാണെന്നും, അവളുടെ മുലകൾ പൊങ്ങിത്താഴുന്നത് എന്ത് പ്രതീക്ഷിച്ചാണെന്നും മനസിലാക്കാൻ ശിവന് വലിയ പ്രയാസമൊന്നുമുണ്ടായില്ല.
അവളുടെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട്, ശിവൻ അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി.
പിന്നെ,നനഞ്ഞ് ചുവന്ന പ്രിയയുടെ വിറക്കുന്ന പവിഴാധരങ്ങളിൽ അവന്റെ ആദ്യ ചുമ്പനമർപ്പിച്ചു.