നിറമുള്ള കനവുകൾ 2
Niramulla Kanavukal Part 2 | Author : Spulber
[ Previous Part ] [ www.kkstories.com]
(എല്ലാവരുടേയും കമന്റ് കാണാറുണ്ട്.. റിപ്ലേ തരാത്തതിന് ഒന്നും വിചാരിക്കരുത്.. റിപ്ലേ അയച്ചാലും, ഇന്നയച്ചാൽ നാളെയാണ് അത് കറങ്ങിത്തിരിഞ്ഞ് വരുന്നത്.. അത് കൊണ്ടാണ്…
കമന്റിലൂടെ അഭിപ്രായം പറഞ്ഞവർക്കും, പ്രോൽസാഹനം തന്നവർക്കും നന്ദി.. തുടർന്നും വായിക്കുക.. അഭിപ്രായം അറിയിക്കുക.. പുതിയ കഥയുമായി ഉടനേ വരാം ).
( കുറച്ച് മുൻപ് ഒരു പാർട്ടെഴുതി നിർത്തിയ ചെറിയൊരു കഥയാണിത്.. ശക്തമായ പ്രണയം ഉൾക്കൊളളിച്ച് എഴുതാനായിരുന്നു പേനയും പേപ്പറും എടുത്തത്..എന്നാൽ കുറച്ച് എഴുതിയപ്പോൾ തന്നെ മനസിലായി പ്രേമം എഴുതാൻ എനിക്ക് കഴിയില്ലെന്ന്..അതോടെ ഒരു പാർട്ടെഴുതി നിർത്തുകയായിരുന്നു..
ഈ കഥയുടെ ഒരു പാർട്ടും കൂടി വേണമെന്ന് ചില വായനക്കാർ സൂചിപ്പിച്ചത് കൊണ്ടും, പ്രേമം നമുക്ക് വഴങ്ങാതിരിക്കാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചത് കൊണ്ടും ‘നിറമുള്ള കനവുകൾ ‘ എന്ന കഥയുടെ അവസാന ഭാഗം സമർപ്പിക്കുന്നു.. വായിച്ചാലും.. സ്പൾബർ❤️)
🎶‘ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം… ഓർമിക്കണം എന്ന വാക്കു മാത്രം..
എന്നെങ്കിലും വീണ്ടുമെവിടെ വെച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം… ‘🎶
മുരുകൻ കട്ടാക്കടയുടെ ‘രേണുക’
എന്ന കവിത ഹെഡ്ഫോണിലൂടെ കേട്ടുകൊണ്ട് ബെഡിൽ കിടക്കുകയാണ് പ്രിയ.
സമയം രാത്രി ഒൻപത് മണിയേ ആയിട്ടുള്ളൂ എങ്കിലും അവൾ നേരത്തേ ഭക്ഷണം കഴിച്ച് കിടന്നതാണ്.