അവൻ നേരെ ചെന്നത് വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ അടുത്തേക്കായിരുന്നു
അച്ഛൻ : നീ ഉണർന്നോ അവളെവിടെ
അർജുൻ : റൂമിലുണ്ട്
അച്ഛൻ : നിനക്ക് വിഷമമൊന്നും ഇല്ലല്ലോ അല്ലേ
അർജുൻ : വിഷമമോ
അച്ഛൻ : അല്ല ഈ വിവാഹ…
അർജുൻ : അമ്മുവിനെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അവള് പാവമാ ഇനി ഓരോന്ന് ആലോചിച്ചു അച്ഛൻ വിഷമിക്കണ്ട ഞാൻ ഹാപ്പിയാണ്
അച്ഛൻ : ഉം അത് മതി… പിന്നെ രാജീവ് കുറച്ച് പൈസ തന്നിരുന്നു കുറച്ചെന്ന് പറയുമ്പോൾ അല്പം കൂടുതൽ അത് ഇന്നലെ തന്നെ എല്ലാ കടക്കാർക്കും അയച്ചുകൊടുത്തു ഇപ്പോൾ നമുക്ക് ബാധ്യതകൾ ഒന്നുമില്ല ഇനി പഴയത് പോലെ കമ്പനി പ്രവർത്തിപ്പിക്കാൻ പറ്റും
അർജുൻ : ഉം
അച്ഛൻ : എന്താടാ ഒരു സന്തോഷമില്ലാത്തത്
അർജുൻ : എന്തൊക്കെയായാലും പൈസ വാങ്ങിയത് നമുക്ക് ഒരു കുറച്ചിൽ തന്നെയല്ലേ അച്ഛാ
അച്ഛൻ : ഹേയ് അങ്ങനെയൊന്നും കരുതണ്ട നമ്മൾ ഒന്നും അങ്ങോട്ട് ചോദിച്ചില്ലല്ലോ മോനെ
അർജുൻ : എന്തൊക്കെയായാലും നമ്മൾ അത് ആഗ്രഹിച്ചിരുന്നില്ലേ അച്ഛാ
ഇത്രയും പറഞ്ഞു അർജുൻ വീടിനുള്ളിലേക്ക് നടന്നു അപ്പോഴേക്കും അമ്മു സ്റ്റെയറുകൾ ഇറങ്ങി താഴേക്കെത്തിയിരുന്നു
അർജുൻ :നീ നിക്കറൊക്കെ മാറ്റിയോ ഇതെന്താ പാന്റോക്കെ ഇട്ടോണ്ട്
അമ്മു :നിക്കർ അല്ല ത്രീ ഫോർത്ത് പാന്റ്
അർജുൻ : ഞങ്ങളൊക്കെ നിക്കർ എന്നാ പറയാറ് അതിരിക്കെ അതെന്താ മാറ്റിയത്
അമ്മു : അമ്മ പറഞ്ഞു വീട്ടിൽ ഫുൾ പാന്റ് ഇട്ടാൽ മതിയെന്ന് പിന്നെ അർജുനും പറഞ്ഞില്ലേ ഇവരൊക്കെ പഴ ആളുകൾ ആണെന്ന് ഇവർക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ പിന്നെ ഈ ബനിയൻ എങ്ങനെയുണ്ട് ഹാഫ് കൈ ഇട്ടാൽ പ്രശ്നം ഉണ്ടോ