പിറ്റേന്ന് രാവിലെ കണ്ണ് തുറന്ന അർജുൻ കാണുന്നത് കാല് തന്റെ പുറത്തേക്ക് എടുത്ത് വച്ച് കിടക്കുന്ന അമ്മുവിനെയാണ് അർജുൻ പതിയെ തന്റെ മേലെ നിന്ന് അവളുടെ കാൽ എടുത്ത് മാറ്റി ശേഷം പതിയെ എഴുനേറ്റു
“ടി എഴുനേൽക്ക് അമ്മു ”
അർജുൻ പതിയെ അവളെ വിളിച്ചു
“ഒന്ന് പോ അവിടുന്ന് എനിക്ക് ഉറങ്ങണം പോ..ഉം…”
ഉറക്ക പിച്ചിൽ അർജുന്റെ കയ്യെ തട്ടി മാറ്റിക്കൊണ്ട് അമ്മു തിരിഞ്ഞു കിടന്നു ഇത് കണ്ട് പതിയെ ചിരിച്ച അർജുൻ പുതപ്പെടുത്ത് അവളെ മുഴുവനായി മൂടിയ ശേഷം മുഖവും മറ്റും കഴുകി റൂമിന് പുറത്തേക്കിറങ്ങി
അവൻ നേരെ ചെന്നത് കിച്ചണിലേക്കായിരുന്നു അവിടെ അമ്മയും സാന്ദ്രയും ജോലികൾ തുടങ്ങിയിരുന്നു
അമ്മ : നീ എഴുനേറ്റൊ
അർജുൻ : ഉം..
സാന്ദ്ര : എന്താ ഏട്ടാ മുഖത്ത് ഒരു ക്ഷീണം
അർജുൻ : പോടി പോടി..
അമ്മ : അവളെവിടെ
അർജുൻ : ആള് നല്ല ഉറക്കമാ വിളിച്ചിട്ട് നോ രക്ഷ കുറച്ച് കഴിയുമ്പോൾ വന്നോളും
അമ്മ : അപ്പൊ ഇതുവരെ എഴുനേറ്റില്ലേ ഇത് എന്തൊരു ശീലമാ മോനെ…
അർജുൻ : പോട്ടമ്മേ അവള് എഴുന്നേറ്റോളും ഇന്നലെ വിവാഹവും റിസപ്ഷനുമൊക്കെയായി നല്ല ക്ഷീണം കാണും
അമ്മ : എന്നാലും രാവിലെ എഴുനേറ്റ് നിനക്ക് ഒരു ഗ്ലാസ് ചായ എങ്കിലും തന്നു കൂടായിരുന്നോ അതല്ലേ നാട്ടുനടപ്പ്
അർജുൻ : അതൊക്കെ ഓരോ പഴഞ്ചൻ രീതി അല്ലേ നമുക്ക് ഒരു ചെയ്ഞ്ചായി കളയാം അവൾക്കുള്ള ചായ ഞാൻ കൊണ്ട് കൊടുക്കാം
ഇത്രയും പറഞ്ഞു രണ്ട് ഗ്ലാസിൽ ചായയും എടുത്തുകൊണ്ട് അർജുൻ റൂമിലേക്ക് നടന്നു
റൂമിലെത്തിയ അർജുൻ കണ്ടത് ഉറക്കചടവോടെ ബെഡിൽ എഴുന്നേറ്റിരുന്ന് ചുറ്റും നോക്കുന്ന അമ്മുവിനെയാണ്