അമ്മു : അതിന് അർജുൻ എന്നോട് ഒന്നും ചോദിച്ചില്ലല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്ക്
അർജുൻ : അതൊക്കെ ഞാൻ പിന്നെ ചോദിച്ചുകൊള്ളാം സമയം കിടക്കുവല്ലേ ഇപ്പോൾ നമുക്ക് ബാക്കി കാര്യങ്ങളിലോട്ട് കടക്കാം 🙄
അമ്മു : ബാക്കി കാര്യങ്ങൾ യു മീൻ സെക്സ്
അർജുൻ : 🤯
അമ്മു : അർജുൻ എന്താ ഇങ്ങനെ നോക്കുന്നെ
“അല്ല താൻ പെട്ടെന്ന് എടുത്തടിച്ചത് പോലെ അത് പറഞ്ഞപ്പോൾ ”
“ഇതിലെന്താ ഇത്രയും ഞെട്ടാൻ ആദ്യ രാത്രി സെക്സ് നടക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമല്ലെ ”
“(ഇവള് )ഒക്കെ ഒക്കെ താൻ ഇത്ര ഓപ്പൺ മൈന്റട് ആണെന്നുള്ള കാര്യം ഞാൻ ഓർത്തില്ല കുറച്ച് നാൾ കഴിയുമ്പോൾ താനുമായി ഞാൻ സിങ്കായിക്കോളും ”
അമ്മു : എന്താ ഇത്രക്ക് ഓപ്പൺ ആകണ്ടേ
അർജുൻ : അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ താൻ എനിക്ക് വേണ്ടി സ്വഭാവം ഒന്നും മാറ്റണ്ട പിന്നെ അച്ഛനോടും അമ്മയോടും ഒക്കെ സംസാരിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം അവരൊക്കെ പഴയ ആളുകൾ അല്ലേ ”
“അതൊക്കെ എനിക്കറിയാം ഞാൻ സൂക്ഷിച്ചോളാം ”
ഇത് കേട്ട അർജുൻ പതിയെ ചിരിച്ചുകൊണ്ട് അമ്മുവിന്റെ തലയിൽ തലോടി (“ഞാൻ കേട്ടതും എന്റെ മുൻവിധികളും എല്ലാം തെറ്റായിരുന്നു ഇവളുടെ മനസ്സ് മുഴുവൻ എന്നോടുള്ള സ്നേഹമാണ് രൂപത്തിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ ഇവൾ ഇപ്പോഴും ആ പഴയ അമ്മുക്കുട്ടി തന്നെയാണ് )
അമ്മു : എന്താ ഈ ചിന്തിക്കുന്നെ
അർജുൻ : ഹേയ് ഞാൻ വെറുതെ
അമ്മു : അതെ എനിക്ക് അല്പം സമയം തരാവോ
അർജുൻ : സമയമോ എന്തിന്
അമ്മു : അത് പിന്നെ അർജുനുമായി ഒന്ന് അടുക്കാൻ അതിനു ശേഷം പോരെ നേരത്തെ പറഞ്ഞതൊക്കെ…. ഐ മീൻ നമ്മൾ കുറച്ച് കൂടി അടുത്ത ശേഷം..