Tomboy love 2 ❤❤ [Fang leng]

Posted by

ഇത് കണ്ട അർജുൻ പതിയെ അവളുടെ ചുണ്ടിലേക്ക്‌ തന്നെ നോക്കി ഒരു തരം പിങ്ക് നിറത്തിലുള്ള അവളുടെ ചുണ്ടുകൾ ഇപ്പോൾ കുറച്ച് കൂടി ചുമന്നിരിക്കുന്നു അർജുന്റെ മനസ്സ് ചെറുതായി ചാഞ്ചാടാൻ തുടങ്ങി ഹൃദയമിടിപ്പ് പതിയെ വേഗത്തിലായി

അമ്മു : എന്താ അർജുൻ നോക്കുന്നെ അയ്യോ ജ്യൂസ് വേണായിരുന്നോ

അർജുൻ : ഹേയ് വേണ്ട…

പരിസര ബോധം വീണ്ടെടുത്ത അർജുൻ അവളോടായി പറഞ്ഞു ഇത് കേട്ട അമ്മു തന്റെ നാക്ക് പുറത്തേക്ക് ഇട്ട് എന്തോ കാണിക്കാൻ തുടങ്ങി

അർജുൻ : നീ എന്താ ഈ കാണിക്കുന്നെ

അമ്മു : ഈ നാക്ക് കൊണ്ട് എന്റെ മൂക്കിൽ തൊടാൻ പറ്റുമോന്ന് നോക്കുവാ എന്റെ ഒരു കസിൻ സിസ്റ്ററിന് പറ്റും അവളെന്നെ പണ്ട് വെല്ലുവിളിച്ചിട്ടുണ്ട് അന്ന് മുതൽ ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ ട്രൈ ചെയ്യും പക്ഷെ നടക്കുന്നില്ല

ഇത് കേട്ട അർജുൻ പൊട്ടിച്ചിരിച്ചു ശേഷം വീണ്ടും അവളുടെ മുഖത്തേക്ക്‌ നോക്കി

“(അർജുൻ നീ ഇനിയും കന്യകനായി തന്നെ തുടരുവാൻ പോകുകയാണോ ഇത്രയും ടൈം ഒക്കെ തന്നെ ധാരാളം ഇന്ന് നീ ട്രൈ ചെയ്താൽ ഉറപ്പായു കാര്യം നടക്കും “)

അർജുന്റെ മനസ്സ് അർജുനോടായി ഇപ്രകാരം പറഞ്ഞു

( ശെരിയാ ഒന്ന് ട്രൈ ചെയ്താൽ ഇന്ന് തന്നെ ഞാനും അമ്മുവും ഒന്നാകും അതെ ഇന്നാണാ ദിവസം )

അമ്മു : എന്താ അർജുൻ എന്തെങ്കിലും പറഞ്ഞോ

അർജുൻ : ഹേയ് ഇല്ല

പെട്ടെന്നാണ് അർജുൻ റോഡ് സൈഡിലായി ഒരു മെഡിക്കൽ ഷോപ്പ് കണ്ടത് എന്തോ ആലോചിച്ച ശേഷം അർജുൻ കാർ ഒതുക്കി നിർത്തി

അമ്മു : എന്താ അർജുൻ

അർജുൻ : ചെറിയൊരു തല വേദന ഒരു ഗുളിക വാങ്ങിയിട്ട് ഇപ്പോൾ വരാം

Leave a Reply

Your email address will not be published. Required fields are marked *