അർജുൻ : അപ്പോൾ താൻ ipl ൽ ചെന്നെയാണോ
അർജുൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു
അമ്മു : അല്ലാതെ പിന്നെ കട്ട ഫാൻ… അല്ല അർജുൻ ipl കാണാറുണ്ടോ ഏത് ടീമാ
അർജുൻ : ഉം… ഇത് പ്രശ്നമാകും അമ്മു നമ്മൾ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും ഞാൻ മുംബൈയാ
ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇത് കണ്ട അർജുനും ഒപ്പം ചിരിച്ചു ശേഷം അമ്മു പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റ് റൂമിലെ ചുമരിനടുത്തേക്ക് പോയി
“റൂം നല്ല ക്ലാസ്സിക്ക് സ്റ്റൈലിൽ ആണല്ലോ സെറ്റാക്കിയിരിക്കുന്നത് റോസ് കളറാണോ ഇഷ്ടം ”
“അതെന്താ അങ്ങനെ ചോദിച്ചേ ”
“അല്ല റൂമിൽ ആ കളർ പെയിന്റ് അടിച്ചേക്കുന്നു അതുകൊണ്ട് ചോദിച്ചതാ ”
“അതൊക്കെ പെയിന്റർ മാരുടെ പണിയാ ഞാൻ അങ്ങനെ ഇന്ന കളർ വേണം എന്നൊന്നും പറഞ്ഞിരുന്നില്ല അല്ല അമ്മുവിന് ഏത് കളറാ ഇഷ്ടം ”
“ഗ്രീൻ എന്റെ റൂം കണ്ടിരുന്നില്ല നല്ല പച്ച പരവതാനി വിരിച്ചത് പോലെ… ഇനി ചേട്ടന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ് ”
ഇത് കേട്ട അർജുൻ പതിയെ എഴുന്നേറ്റ് അമ്മുവിന്റെ അടുത്തേക്ക് എത്തി അപ്പോഴാണ് പിൻ തിരിഞ്ഞു നിൽക്കുന്ന അമ്മുവിന്റെ കഴിത്തിന് പുറകിലായി അവൻ ഒരു ടാറ്റു കണ്ടത് ഒരു 🦋 ടാറ്റു അർജുൻ അവിടെ പതിയെ തൊട്ടു
അർജുൻ : ഈ ടാറ്റു
അമ്മു : രണ്ട് വർഷം മുൻപ് കുത്തിയതാ എന്താ കൊള്ളാമോ
അർജുൻ : ഉം നല്ല ക്യുട്ട് ആയിട്ടുണ്ട് ഇത് മാത്രമേ ഉള്ളോ അതോ
അമ്മു : ഇത് കുത്തിയതിന് എനിക്ക് കിട്ടിയ ചീത്തക്ക് കണക്കില്ല പിന്നെ എങ്ങനെ വേറെ കുത്താനാ
അർജുൻ : എന്നാൽ പിന്നെ നമുക്ക് കിടന്നാലോ അമ്മു