Tomboy love 2 ❤❤ [Fang leng]

Posted by

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം വീടിനു പുറത്തേക്കിറങ്ങി കാറിനടുത്തേക്ക്‌ എത്തി

ശ്രുതി : അർജുൻ നല്ല സന്തോഷത്തിലാണല്ലോ

അമൽ : എങ്ങനെ സന്തോഷിക്കാതിരിക്കും കോടികളുടെ സ്വത്തല്ലേ കിട്ടാൻ പോകുന്നത് സ്വത്തൊക്കെ അവന്റെ പേരിൽ ആയിട്ടുവേണം നമ്മുടെ കമ്പനിയെ ഒന്നുകൂടി ഉഷാറാക്കാൻ

ശ്രുതി : ശെരിയാ അവനെ പിണക്കാതെ സോപ്പിട്ടു നിന്നോ

*****************—–***
ഇതേ സമയം പുറത്ത്

അമ്മു : അർജുന് ബൈക്കുണ്ടല്ലോ പിന്നെന്തിനാ ചേട്ടന്റെ കാർ എടുക്കുന്നെ

അർജുൻ : ബൈക്കിന്റെ ബ്രേക്ക് അല്പം പ്രശ്നമാ പിന്നെ രാത്രി എനിക്ക് കാറാ കൂടുതൽ കംഫർട്ടബിൾ എന്താ തനിക്ക് ബൈക്ക് ആണോ ഇഷ്ടം

അമ്മു : അതെ എനിക്കൊരു ജിക്സർ ഉണ്ടായിരുന്നു

അർജുൻ : താൻ ബൈക്കും ഓടിക്കുമോ

അമ്മു : പിന്നില്ലാതെ ബൈക്ക് ആകുമ്പോൾ ഫ്രീ ആയിട്ട് അങ്ങ് പോകാം

അർജുൻ : ശെരി ശെരി താൻ കയറ് ഇനി വൈകിയാൽ ടിക്കറ്റ് കിട്ടില്ല

ഇത്രയും പറഞ്ഞു അർജുൻ കാറിലേക്ക്‌ കയറി ഒപ്പം അമ്മുവും

അല്പസമയത്തിന് ശേഷം

അർജുൻ : അല്ല ബൈക്ക് ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അത് എന്നിട്ട് എവിടെ പോയി

അമ്മു : കറക്കം കൂടുതലാണെന്ന് പറഞ്ഞു അച്ഛൻ എടുത്ത് കൊടുത്തു അമ്മയാ പാര വച്ചത് ഞാൻ ആശിച്ചു വാങ്ങിയതായിരുന്നു

ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി ചിരിച്ചു

അമ്മു : എന്തിനാ ചിരിക്കുന്നെ

അർജുൻ : ഹേയ് ഒന്നുമില്ല വെറുതെ ചിരിച്ചതാ

അമ്മു : അതിരിക്കട്ടെ നേരത്തെ എന്താ പറഞ്ഞത്

അർജുൻ : എന്ത് പറഞ്ഞെന്ന്

അമ്മു : ഓർമ്മയില്ലേ ചിലപ്പോൾ എന്തോ ചെയ്യുമെന്നൊക്കെ പറഞ്ഞില്ലേ

Leave a Reply

Your email address will not be published. Required fields are marked *